അടുക്കളയിലെ കരിഞ്ഞ പാത്രങ്ങൾ വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ

Published : Jun 16, 2025, 05:32 PM IST
Burnt Pan

Synopsis

രാസവസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കാതെ എളുപ്പത്തിൽ കരിപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ സാധിക്കും

അടുക്കളയിലെ ഏറ്റവും ബോറൻ പണി പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതാണ്. കരിയും കറയും പിടിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. എന്നാൽ രാസവസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കാതെ എളുപ്പത്തിൽ കരിപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ സാധിക്കും. ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കാം.

ബേക്കിംഗ് സോഡയും നാരങ്ങയും

ബേക്കിംഗ് സോഡയും നാരങ്ങയും ഉപയോഗിച്ച് കരിപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ സാധിക്കും. നാരങ്ങയിലുള്ള അസിഡിറ്റി പറ്റിപ്പിടിച്ച കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. ചൂടുള്ള സോപ്പ് വെള്ളത്തിൽ കരിപിടിച്ച പാത്രം മുക്കിവയ്ക്കണം. ശേഷം നന്നായി കഴുകിയെടുത്താൽ മതി. അല്ലെങ്കിൽ പകുതി മുറിച്ച നാരങ്ങ ഉപയോഗിച്ച് പാത്രങ്ങൾ നന്നായി ഉരച്ച് കഴുകാം.

ഡിഷ്‌വാഷർ ഡിറ്റർജെന്റ്

കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഡിഷ് വാഷർ ഡിറ്റർജെന്റ്. കരിപിടിച്ച പാത്രത്തിലേക്ക് വെള്ളം നിറക്കാം. അതിലേക്ക് കുറച്ച് ഡിറ്റർജെന്റ് ഇട്ടുകൊടുക്കണം. ശേഷം വെള്ളം ചൂടാക്കാം. രണ്ട് മിനിറ്റ് വെള്ളം തിളപ്പിച്ച് കഴിഞ്ഞാൽ തണുക്കാൻ വെയ്ക്കണം. ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി.

ബേക്കിംഗ് സോഡയും വിനാഗിരിയും

കരിപിടിച്ച പാത്രത്തിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ച് കൊടുക്കണം. ശേഷം ഇത് ചൂടാക്കാൻ വയ്ക്കാം. രണ്ട് മിനിറ്റ് ചൂടാക്കിയതിന് ശേഷം തണുപ്പിക്കാൻ വയ്ക്കണം. ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി. പാത്രത്തിലെ കറ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്