
നമ്മൾ കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം കീടനാശിനികൾ ഉണ്ട്. കഴുകിയാലും ഇത് പൂർണമായും പോകണമെന്നില്ല. കീടനാശിനികൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പഴങ്ങൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
കഴുകി വൃത്തിയാക്കാം
പച്ചക്കറികളും പഴങ്ങളും കടയിൽ നിന്നും വാങ്ങിയപ്പാടെ ഫ്രിഡ്ജിൽ വയ്ക്കരുത്. ഇവ നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഉപ്പ് വെള്ളത്തിൽ കഴുകുന്നത് നല്ലതാണെങ്കിലും ഇത് അണുക്കളെ പൂർണമായും നശിപ്പിക്കുന്നില്ല. എന്നാൽ തണുത്ത വെള്ളത്തിൽ കഴുകുന്നത് അണുക്കളെ ഇല്ലാതാക്കാൻ ഒരുപരിധിവരെ സഹായിക്കുന്നു.
വിനാഗിരി
വെള്ളത്തിൽ വിനാഗിരി കലർത്തിയതിന് ശേഷം ഇതിലേക്ക് പഴങ്ങളും പച്ചക്കറികളും മുക്കിവയ്ക്കാം. ശേഷം വെള്ളത്തിലിട്ടു തന്നെ നന്നായി കഴുകണം. ഇത് പഴങ്ങളിലും പച്ചക്കറികളിലുമുള്ള അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതേസമയം കട്ടികുറഞ്ഞ തൊലിയുള്ള പഴങ്ങൾ കഴുകുമ്പോൾ ശ്രദ്ധിക്കാം. ഇത് പെട്ടെന്ന് തൊലി ഇളകാൻ കാരണമാകുന്നു.
ചൂട് വെള്ളം
ചൂട് വെള്ളത്തിൽ കഴുകുന്നത് പച്ചക്കറികളിലുള്ള അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതേസമയം തൊലി കളഞ്ഞ് സൂക്ഷിക്കുന്നതിലൂടെ പച്ചക്കറികളിലെ അണുക്കളെ ഇല്ലാതാക്കാൻ സാധിക്കും. മാംസാഹാരങ്ങൾ പാകം ചെയ്യുമ്പോഴും നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.