അടുക്കളയിൽ ഉറുമ്പിനെ തുരത്താനുള്ള പൊടിക്കൈകൾ ഇതാ 

Published : Apr 09, 2025, 01:20 PM ISTUpdated : Apr 09, 2025, 01:22 PM IST
അടുക്കളയിൽ ഉറുമ്പിനെ തുരത്താനുള്ള പൊടിക്കൈകൾ ഇതാ 

Synopsis

എത്രയൊക്കെ വൃത്തിയാക്കിയാലും ഉറുമ്പുകൾ പിന്നെയും വന്നുകൊണ്ടേയിരിക്കും. ഇതിൽ കടിക്കുന്ന ഉറുമ്പുകളും അല്ലാത്തവയും ഉണ്ട്. എന്താണെങ്കിലും ഉറുമ്പുകൾ വീട്ടിൽ ഉണ്ടാക്കുന്ന ശല്യം ചെറുതല്ല

വീടിന്റെ ഏത് ഭാഗത്ത് നോക്കിയാലും ഉറുമ്പുകളുണ്ടാവാറുണ്ട്. എത്രയൊക്കെ വൃത്തിയാക്കിയാലും ഉറുമ്പുകൾ പിന്നെയും വന്നുകൊണ്ടേയിരിക്കും. ഇതിൽ കടിക്കുന്ന ഉറുമ്പുകളും അല്ലാത്തവയും ഉണ്ട്. എന്താണെങ്കിലും ഉറുമ്പുകൾ വീട്ടിൽ ഉണ്ടാക്കുന്ന ശല്യം ചെറുതല്ല. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് കൊണ്ടാണ് അടുക്കളയിൽ നിന്നും ഉറുമ്പുകൾ ഒഴിഞ്ഞുപോകാത്തത്. ഉറുമ്പിനെ തുരത്താൻ ഇത്രയേ നിങ്ങൾ ചെയ്യാനുള്ളൂ. 

നാരങ്ങ നീര് 

ഉറുമ്പുകൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ നാരങ്ങ നീര് ഒഴിക്കുകയോ അല്ലെങ്കിൽ നാരങ്ങയുടെ തോട് വയ്ക്കുകയോ ചെയ്യാം. അല്ലെങ്കിൽ വൃത്തിയാക്കുന്ന സമയത്ത് വെള്ളത്തിനൊപ്പം നാരങ്ങ നീര് കൂടെ ചേർത്ത് കഴുകാവുന്നതാണ്. കാരണം നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡും പുളിയും ഉറുമ്പുകൾക്ക് പറ്റാത്തതാണ്. അതിനാൽ തന്നെ നാരങ്ങയുടെ ഗന്ധമടിച്ചാൽ ഉറുമ്പുകൾ ആ പരിസരത്തേക്ക് വരില്ല.

വിനാഗിരി 

വിനാഗിരിയിൽ ആസിഡ് ഉള്ളതിനാൽ തന്നെ അതിന്റെ ഗന്ധം ഉറുമ്പുകൾക്ക് പറ്റാത്തവയാണ്. അതിനാൽ തന്നെ ഉറുമ്പുകളെ തുരത്താൻ ബെസ്റ്റാണ് വിനാഗിരി. കുറച്ച് വെള്ളമെടുത്തതിന് ശേഷം അതെ അളവിൽ വിനാഗിരി വെള്ളത്തിൽ ചേർക്കണം. ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കിയതിന് ശേഷം ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ തളിച്ചുകൊടുക്കാം.  

വറ്റൽ മുളക് 

ഉണക്കിയ വറ്റൽമുളക് ചതച്ച് ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ ഇട്ടാൽ ഉറുമ്പിന്റെ ശല്യം ഇല്ലാതാക്കാൻ സാധിക്കും. വറ്റൽ മുളക് മാത്രമല്ല കുരുമുളകും ചതച്ച് ഇടാവുന്നതാണ്. അല്ലെങ്കിൽ കുറച്ച് വെള്ളത്തിൽ ചതച്ച മുളക് ചേർത്തതിന് ശേഷം ഉറുമ്പ് വരുന്ന സ്ഥലത്ത് സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. ഇത് ഉറുമ്പുകൾ വരുന്നതിനെ തടയുന്നു. 

ഉപ്പ്  

ഉറുമ്പുകൾക്ക് ഇഷ്ടമില്ലാത്ത മറ്റൊന്നാണ് ഉപ്പ്. കല്ലുപ്പിന് പകരം പൊടിയുപ്പ് എടുത്ത് ഉറുമ്പുകൾ വരുന്ന സ്ഥലങ്ങളിൽ വിതറിക്കൊടുക്കാം. അല്ലെങ്കിൽ കുറച്ച് വെള്ളത്തിൽ ഉപ്പ് കലർത്തിയതിന് ശേഷം സ്പ്രേ ചെയ്തും കൊടുക്കാവുന്നതാണ്. ഉറുമ്പിനെ തുരത്താനുള്ള എളുപ്പ മാർഗ്ഗമാണ് ഉപ്പുകൊണ്ടുള്ള പ്രയോഗം. 

മുറിച്ച് വെച്ച പഴവർഗ്ഗങ്ങൾക്ക് ചുറ്റും ഈച്ച ശല്യമുണ്ടോ? ഇത്രയും ചെയ്താൽ മതി

PREV
Read more Articles on
click me!

Recommended Stories

വീടിനുള്ളിലെ ഓക്സിജന്റെ അളവ് കൂട്ടാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ
ബ്ലാങ്കറ്റ് കഴുകുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ