പഴം ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

Published : Aug 22, 2025, 10:36 AM IST
banana

Synopsis

നല്ല പോഷക ഗുണങ്ങളുള്ള ഒന്നാണ് വാഴപ്പഴം. എന്നാൽ വാങ്ങിയപ്പാടെ ഇത് പഴുക്കുന്നു. പഴം പെട്ടെന്ന് കേടായിപ്പോകാതിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.

പഴങ്ങൾ ഒരുമിച്ച് വാങ്ങി സൂക്ഷിക്കുന്ന രീതിയാണ് ഒട്ടുമിക്ക വീടുകളിലും ഉള്ളത്. എന്നാൽ വാങ്ങി രണ്ടു ദിവസം കഴിയുമ്പോഴേക്കും ഇത് കേടായിപ്പോകുന്നു. നല്ല പോഷക ഗുണങ്ങളുള്ള ഒന്നാണ് വാഴപ്പഴം. എന്നാൽ വാങ്ങിയപ്പാടെ ഇത് പഴുക്കുന്നു. പഴം പെട്ടെന്ന് കേടായിപ്പോകാതിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ. എത്ര ദിവസം വരെയും കേടുവരാതിരിക്കാൻ ഇത് സഹായിക്കും.

  1. പൊതിയാം

ഫോയിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് പഴത്തിന്റെ തണ്ട് നന്നായി പൊതിയണം. ഇത് എത്തിലീൻ വാതകത്തെ പുറന്തള്ളുന്നത് തടയുന്നു. ഇതിലൂടെ പഴം പെട്ടെന്ന് പഴുക്കുന്നതിനെ തടയുകയും ദിവസങ്ങളോളം ഫ്രഷായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

2. തൂക്കിയിടാം

പഴം എപ്പോഴും തൂക്കിയിടുന്നതാണ് നല്ലത്. ഇത് പഴം പെട്ടെന്ന് പഴുക്കുന്നതിനെ തടയുന്നു. നിറം മങ്ങാതെയും, പഴുക്കാതെയും എത്ര ദിവസം വരെയും ഇരിക്കും.

3. സൂക്ഷിക്കുമ്പോൾ

പഴം ഒരുമിച്ച് സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം. എത്തിലീൻ വാതകം പുറന്തള്ളുമ്പോൾ പഴം പെട്ടെന്ന് പഴുക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ചെറിയ അകലം പാലിച്ച് പഴങ്ങൾ സൂക്ഷിക്കാം.

4. മറ്റു പഴങ്ങൾ

ആപ്പിൾ, അവോക്കാഡോ എന്നിവയ്‌ക്കൊപ്പം പഴം സൂക്ഷിക്കുന്നത് ഒഴിവാക്കാം. കാരണം ഇത്തരം പഴങ്ങളിൽ നിന്നും വാതകങ്ങൾ പുറന്തള്ളപ്പെടുകയും ഇതുമൂലം പഴം പെട്ടെന്ന് പഴുക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഓരോന്നും വെവ്വേറെ സൂക്ഷിക്കുന്നതാണ് നല്ലത്.

5. ഫ്രിഡ്ജ്

പഴുത്ത പഴങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉചിതം. തൊലി കറുത്താലും പഴം എത്രദിവസം വരെയും കേടുവരാതിരിക്കാൻ ഇത് സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്