പഴം പെട്ടെന്ന് പഴുക്കുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ

Published : Jul 06, 2025, 06:30 PM IST
banana peel health benefits

Synopsis

തണ്ടുകൾ പൊതിഞ്ഞ് സൂക്ഷിച്ചാൽ പഴം കേടാകുന്നതിനെ തടയാം. പ്ലാസ്റ്റിക് കവറിലോ ഫോയിലോ ഉപയോഗിച്ച് തണ്ട് പൊതിഞ്ഞ് വെയ്ക്കാം.

അടുക്കളയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പഴം. വിശക്കുമ്പോൾ കഴിക്കാനും ജ്യൂസ് അടിക്കാനും കേക്ക് ഉണ്ടാക്കാനുമൊക്കെ പഴം ഉപയോഗിക്കാറുണ്ട്. എന്നാൽ വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും പഴം പെട്ടെന്ന് പഴുക്കുന്നു. പിന്നീട് ഇത് സൂക്ഷിക്കാൻ സാധിക്കുകയില്ല. പഴം കേടുവരാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

  1. പഴം എപ്പോഴും പ്രത്യേകം സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മറ്റ് പച്ചക്കറികൾക്കും പഴങ്ങൾക്കും ഒപ്പം സൂക്ഷിക്കുന്നത് ഒഴിവാക്കാം. മറ്റ് പഴങ്ങളിൽ നിന്നും എത്തിലീൻ വാതകം പുറന്തള്ളുന്നു. ഇത് പഴം പെട്ടെന്ന് പഴുക്കാൻ കാരണമാകുന്നു. അതിനാൽ പഴം പ്രത്യേകം സൂക്ഷിക്കുന്നതാണ് നല്ലത്.

2. നല്ല വായു സഞ്ചാരമുണ്ടെങ്കിൽ പഴം പെട്ടെന്ന് പഴുക്കുകയില്ല. അതേസമയം സൂക്ഷിക്കുന്ന പാത്രത്തിലോ സ്ഥലത്തോ വായു സഞ്ചാരം ഇല്ലെങ്കിൽ പഴം പഴുത്തുപോകുന്നു. പിന്നീട് ഇത് ഉപയോഗിക്കാനും സാധിക്കാതെ വരും.

3. തണ്ടുകൾ പൊതിഞ്ഞ് സൂക്ഷിച്ചാൽ പഴം കേടാകുന്നതിനെ തടയാം. പ്ലാസ്റ്റിക് കവറിലോ ഫോയിലോ ഉപയോഗിച്ച് തണ്ട് പൊതിഞ്ഞ് വെയ്ക്കാം. ഇത് എത്തിലീൻ വാതകം പുറന്തള്ളുന്നതിനെ തടയുന്നു.

4. തണുപ്പുള്ള എന്നാൽ അധികം വെളിച്ചമടിക്കാത്ത സ്ഥലത്താവണം പഴം സൂക്ഷിക്കേണ്ടത്. നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന സ്ഥലത്ത് പഴം ഒരിക്കലും സൂക്ഷിക്കരുത്. ഇത് പഴം പെട്ടെന്ന് പഴുക്കാൻ കാരണമാകുന്നു.

5. സവാള, ആപ്പിൾ, അവക്കാഡോ എന്നിവയ്‌ക്കൊപ്പം പഴം സൂക്ഷിക്കരുത്. ഇതും പഴം പെട്ടെന്ന് പഴുത്തുപോകാൻ കാരണമാകുന്നു.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്