മുറിച്ചുവെച്ച മാങ്ങ കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

Published : Jul 26, 2025, 10:58 AM IST
indian mango varieties by state

Synopsis

ഓക്സിഡേഷൻ എന്ന പ്രക്രിയ സംഭവിക്കുന്നതുകൊണ്ടാണ് മുറിച്ചുവെച്ച മാങ്ങയിൽ നിറ വ്യത്യാസം ഉണ്ടാകുന്നത്. പഴങ്ങൾ മുറിച്ച് വയ്ക്കുമ്പോൾ വായുവിലുള്ള ഓക്സിജനുമായി പ്രതിപ്രവർത്തനം സംഭവിക്കുകയും ഇതുമൂലം നിറത്തിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു.

മാങ്ങ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ മാങ്ങ മുറിച്ചതിന് ശേഷം ഇതിന്റെ നിറം മങ്ങുകയും രുചി നഷ്ടപ്പെടുകയും കേടുവരാനുള്ള സാധ്യതയും കൂടുതലാണ്. പിന്നീടിത് കഴിക്കാൻ സാധിക്കുകയുമില്ല. അതിനാൽ തന്നെ മാങ്ങ കേടുവരാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മുറിച്ചുവെച്ച മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ. എത്രദിവസം വരെയും കേടുവരാതിരിക്കും.

  1. ഓക്സിഡേഷൻ എന്ന പ്രക്രിയ സംഭവിക്കുന്നതുകൊണ്ടാണ് മുറിച്ചുവെച്ച മാങ്ങയിൽ നിറ വ്യത്യാസം ഉണ്ടാകുന്നത്. പഴങ്ങൾ മുറിച്ച് വയ്ക്കുമ്പോൾ വായുവിലുള്ള ഓക്സിജനുമായി പ്രതിപ്രവർത്തനം സംഭവിക്കുകയും ഇതുമൂലം നിറത്തിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. നിറം മങ്ങിയാലും മാങ്ങ കഴിക്കാൻ സാധിക്കും. എന്നിരുന്നാലും രുചി നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.

2. മുറിച്ചുവെച്ച ഉടനെ പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. മുൻകൂട്ടി മുറിച്ച് വയ്ക്കുമ്പോൾ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ നിറം മാറുന്നത് തടയാൻ സാധിക്കും.

3. മാങ്ങ കൂടുതൽ ദിവസം ഉപയോഗിക്കാനാണെങ്കിൽ അധികം പഴുക്കാത്തവ വാങ്ങിക്കാം. അമിതമായി പഴുത്ത മാങ്ങ മുറിച്ച് വയ്ക്കുമ്പോൾ ഇത് പെട്ടെന്ന് കേടുവരാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ വാങ്ങുമ്പോൾ ശ്രദ്ധിക്കാം.

4. മാങ്ങ നന്നായി കഴുകിയതിന് ശേഷം മാത്രമേ കഴിക്കാൻ പാടുള്ളൂ. കഴുകി തുടച്ചതിന് ശേഷം നല്ല കത്തി ഉപയോഗിച്ച് മുറിക്കാം. മാങ്ങയുടെ രണ്ട് വശങ്ങളിൽ നിന്നും മുറിക്കാൻ ശ്രദ്ധിക്കണം. ശേഷം ഇത് ഫ്രിഡ്ജിലാക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്.

5. മാങ്ങയുടെ നിറം മങ്ങുന്നത് തടയാൻ അതിലേക്ക് നാരങ്ങ, പൈനാപ്പിൾ, ഓറഞ്ച് എന്നിവയുടെ നീര് ഒഴിക്കുന്നത് നല്ലതായിരിക്കും. ഇത് മാങ്ങ എപ്പോഴും ഫ്രഷായിരിക്കാൻ സഹായിക്കുന്നു.

6. മുറിച്ചുവെച്ച മാങ്ങ എപ്പോഴും അടച്ച് സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് വായുവുമായുള്ള സമ്പർക്കം ഒഴിവാക്കുകയും മാങ്ങ കേടുവരുന്നത് തടയുകയും ചെയ്യുന്നു. അതേസമയം ഈർപ്പമില്ലാത്ത വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

7. മുറിച്ചുവെച്ച മാങ്ങ വായുകടക്കാത്ത പാത്രത്തിലാക്കിയതിന് ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിച്ചാൽ 4-5 ദിവസം ഇത് കേടുവരാതിരിക്കും. അതേസമയം ഫ്രീസറിൽ സൂക്ഷിച്ചാൽ മാസങ്ങളോളം മാങ്ങ കേടുവരുകയേയില്ല.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്