പാത്രത്തിലെ മഞ്ഞക്കറ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ

Published : Jul 03, 2025, 10:10 AM ISTUpdated : Jul 03, 2025, 10:57 AM IST
Stained Utensils

Synopsis

കഴിച്ച ഭക്ഷണത്തിന്റെ കറയും അഴുക്കുമൊക്കെ പറ്റിയിരുന്നാൽ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കില്ല. പാത്രം കഴുകാൻ ക്ലീനറുകൾ ഉപയോഗിച്ച് മടുത്തെങ്കിൽ ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ.

ഭക്ഷണം ഉണ്ടാക്കുന്നത് ഇഷ്ടമുള്ള കാര്യമാണെങ്കിലും, പാത്രം കഴുകുന്നത് പലർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. പാത്രം കഴുകുന്നതാണ് അടുക്കളയിലെ ബോറൻ പണിയെന്നാണ് പലരുടെയും അഭിപ്രായം. കഴിച്ച ഭക്ഷണത്തിന്റെ കറയും അഴുക്കുമൊക്കെ പറ്റിയിരുന്നാൽ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കില്ല. പാത്രം കഴുകാൻ ക്ലീനറുകൾ ഉപയോഗിച്ച് മടുത്തെങ്കിൽ ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ.

  1. വിനാഗിരിയും ഉപ്പും

വിനാഗിരിക്ക് പാത്രങ്ങളിലെ മഞ്ഞക്കറയെ നീക്കം ചെയ്യാൻ സാധിക്കും. പാത്രത്തിൽ ഒരു കപ്പ് വിനാഗിരിയും അര കപ്പ് ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്യാം. കഴുകാനുള്ള പാത്രങ്ങൾ വിനാഗിരി ലായനിയിൽ മുക്കിവയ്ക്കാം. അര മണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം, തണുത്ത വെള്ളത്തിൽ കഴുകിയെടുത്താൽ മതി. കഴുകിക്കഴിഞ്ഞാൽ നന്നായി തുടച്ച് ഉണക്കാൻ മറക്കരുത്.

2. ബേക്കിംഗ് സോഡ

ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കണം. ശേഷം കറപിടിച്ച ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കാം. അരമണിക്കൂർ അങ്ങനെ വെച്ചതിന് ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ മതി.

3. നാരങ്ങ നീര്

കുറച്ച് വെള്ളത്തിൽ രണ്ട് ടേബിൾ സ്‌പൂൺ നാരങ്ങ നീര് ചേർക്കാം. അരമണിക്കൂർ പാത്രങ്ങൾ ഇതിൽ മുക്കിവയ്ക്കണം. ശേഷം നല്ല വെള്ളത്തിൽ കഴുകാം.

4. ചൂട് വെള്ളം

തിളപ്പിച്ച വെള്ളത്തിൽ കറപിടിച്ച പാത്രങ്ങൾ മുക്കിവയ്ക്കാം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം ഡിഷ് സോപ്പ് ഉപയോഗിച്ച് കഴുകിയാൽ മതി. കഴുകിയതിന് ശേഷം ഉണക്കാൻ മറക്കരുത്.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ
ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ അടുക്കളയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ മാറ്റിക്കോളൂ