ശരിയായ രീതിയിൽ പരിചരണം നൽകിയാൽ റോസ് നന്നായി വളരും. കൃത്യമായ അളവിൽ വെള്ളം ഒഴിക്കുക, കീടശല്യം ഒഴിവാക്കുക, വളമിടുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം.

റോസാ പൂക്കളെ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. നല്ല സുഗന്ധം പരത്തുന്ന റോസാച്ചെടി വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കും. ശരിയായ രീതിയിൽ പരിചരണം നൽകിയാൽ റോസ് നന്നായി വളരും. കൃത്യമായ അളവിൽ വെള്ളം ഒഴിക്കുക, കീടശല്യം ഒഴിവാക്കുക, വളമിടുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം. റോസാച്ചെടി പോട്ടിൽ വളർത്തുമ്പോൾ നിങ്ങൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

Add Asianetnews as a Preferred SourcegooglePreferred

കൃത്യമായി വെള്ളമൊഴിക്കാം

റോസാച്ചെടിക്ക് കൃത്യമായ സമയങ്ങളിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. വെള്ളം കൂടാനോ എന്നാൽ കുറയാനോ പാടില്ല. അമിതമായി വെള്ളമൊഴിക്കുന്നത് വേരുകൾ നശിക്കാനും ചെടി ഇല്ലാതാവാനും കാരണമാകുന്നു. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാം. അതിനാൽ ഡ്രെയിനേജ് ഹോളുകളുള്ള പോട്ടിലാവണം റോസ വളർത്തേണ്ടത്.

നല്ലയിനം തെരഞ്ഞെടുക്കാം

റോസയിൽ തന്നെ വിവിധതരം ചെടികളുണ്ട്. നിങ്ങൾക്ക് വളർത്താൻ അനുയോജ്യമായതും ഇഷ്ടപ്പെട്ടതും തെരഞ്ഞെടുക്കാം. പ്രത്യേകിച്ചും പോട്ടിൽ വളർത്തുമ്പോൾ ചെറിയ ഇനങ്ങൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

പോഷകഗുണമുള്ള മണ്ണ്

നല്ല പോഷകഗുണവും നീർവാർച്ചയുമുള്ള മണ്ണിലാവണം റോസാച്ചെടി വളർത്തേണ്ടത്. ഇത് ചെടി നന്നായി വളരാനും കൂടുതൽ പൂക്കൾ ഉണ്ടാവാനും സഹായിക്കും. മണ്ണിൽ വളം ചേർക്കുന്നതും നല്ലതാണ്.

വലിപ്പമുള്ള പോട്ട്

വലിപ്പമുള്ള പോട്ടിലാവണം റോസാച്ചെടി വളർത്തേണ്ടത്. വേരുകൾക്ക് നന്നായി പടരാൻ കഴിയുന്ന പോട്ടിൽ റോസാച്ചെടി വളർത്താം. അതേസമയം പോട്ടിനുള്ളിൽ നല്ല വായുസഞ്ചാരം ഉണ്ടെന്നും ഉറപ്പ് വരുത്തണം.

വളർത്തേണ്ട സ്ഥലം

ചെടിക്ക് ആവശ്യമായ വെള്ളവും വെളിച്ചവും ലഭിക്കുന്ന സ്ഥലത്താവണം റോസ് വളർത്തേണ്ടത്. ബാൽക്കണി, ജനാലയുടെ അരികിലൊക്കെയും ഇത് എളുപ്പം വളർത്താവുന്നതാണ്.