
വീട്ടിൽ വളർത്തിയെടുക്കുന്ന പച്ചക്കറിയുടെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഒരു കറിവേപ്പില മരമെങ്കിലും വീട്ടിൽ വളർത്താത്തവർ ആരുമുണ്ടാവില്ല. ആവശ്യത്തിനുള്ള സ്ഥലം ഇല്ലെന്നതാണ് പലരുടെയും പ്രശ്‌നം. എന്നാൽ ചെറിയ രീതിയിൽ തന്നെ എളുപ്പത്തിൽ പച്ചക്കറികൾ വളർത്താൻ സാധിക്കും. അവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
ചെറിയ ചെടിച്ചട്ടിയിലോ കണ്ടെയ്നറിലോ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് തക്കാളി. നല്ല സൂര്യപ്രകാശവും വെള്ളവും ലഭിച്ചാൽ ചെടി നന്നായി വളരും.
2. പച്ചമുളക്
ചെറിയ സ്ഥലത്ത് എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് പച്ചമുളക്. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് പച്ചമുളക് വളർത്താം. ചെടിക്ക് വെള്ളം ആവശ്യമാണെങ്കിലും അമിതമായി വെള്ളമൊഴിക്കാൻ പാടില്ല. ഇത് ചെടി കേടുവരാൻ കാരണമാകുന്നു.
3. കത്തിരി
വളരെ പെട്ടെന്ന് വളർത്തിയെടുക്കാൻ പറ്റുന്ന പച്ചക്കറിയാണ് കത്തിരി. ഇത് ചെറിയ ചെടിച്ചട്ടിയിൽ നട്ടുവളർത്താം. അതേസമയം സൂര്യപ്രകാശവും വെള്ളവും ഇതിന് ആവശ്യമാണ്.
4. ക്യാപ്‌സിക്കം
പച്ചമുളക് പോലെ തന്നെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് ക്യാപ്‌സിക്കം. നല്ല സൂര്യപ്രകാശവും, ഇടയ്ക്കിടെ വെള്ളവും ഒഴിച്ചാൽ ക്യാപ്‌സിക്കം നന്നായി വളരുന്നു.
5. പുതിന
വളരെ കുറച്ച് സ്ഥലം മതി പുതിന വളരാൻ. ഇത് തൂക്കിയിട്ടും വളർത്താൻ സാധിക്കും. അമിതമായ സൂര്യപ്രകാശം പുതിനക്ക് ആവശ്യമില്ല. എന്നാൽ ഇടയ്ക്കിടെ വെള്ളമൊഴിക്കാൻ മറക്കരുത്.
6. മല്ലിയില
ചെറിയ കണ്ടെയ്നറിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് മല്ലിയില. നല്ല നീർവാർച്ചയുള്ള മണ്ണിൽ ഇത് തഴച്ച് വളരുന്നു. നല്ല രീതിയിലുള്ള സൂര്യപ്രകാശവും ചെടിക്ക് ആവശ്യമാണ്.