
തിരക്കുകൾ എല്ലാം കഴിഞ്ഞ് വിശ്രമിക്കാൻ വേണ്ടിയാണ് നമ്മൾ വീടുകളിലേക്ക് ഓടിയെത്തുന്നത്. അതുകൊണ്ട് തന്നെ വീട് എപ്പോഴും സമാധാനം തരുന്ന ഇടമാക്കി മാറ്റേണ്ടതും വളരെ പ്രധാനമാണ്. വലിയ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ വീടിനെ സമാധാനമുള്ള ഇടമാക്കിയെടുക്കാൻ സാധിക്കും. ഇത്രയും ചെയ്താൽ മതി.
വീടിനുള്ളിൽ സാധനങ്ങൾ വാരിവലിച്ചിടുന്നത് ഒഴിവാക്കണം. ഇത് മാനസിക സമ്മർദ്ദം കൂട്ടാൻ കാരണമാകുന്നു. എപ്പോഴും സാധനങ്ങൾ ചിട്ടയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഉപയോഗമില്ലാത്ത വസ്തുക്കൾ ഉപേക്ഷിക്കാം. ആവശ്യമുള്ള സാധനങ്ങൾ മാത്രം സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
വീടിനുള്ളിൽ കൃത്രിമ വെളിച്ചം വെയ്ക്കുന്നതിനേക്കാളും നല്ലത് പ്രകൃതിദത്തമായ വെളിച്ചത്തിന് വഴിയൊരുക്കുന്നതാണ്. പകൽ സമയങ്ങളിൽ കർട്ടനുകൾ നീക്കം ചെയ്യുകയും വീടിനുള്ളിൽ സൂര്യപ്രകാശം ലഭിക്കാൻ അനുവദിക്കുകയും ചെയ്യാം.
3. ഇൻഡോർ ചെടികൾ വളർത്താം
വീടിനുള്ളിൽ പ്രകൃതിദത്തമായ ഭംഗികൊണ്ടുവരാൻ ഇൻഡോർ ചെടികൾ വളർത്താവുന്നതാണ്. പീസ് ലില്ലി, സ്‌നേക് പ്ലാന്റ്, സക്കുലന്റുകൾ തുടങ്ങിയ ചെടികൾ വളർത്തുന്നത് നല്ലതായിരിക്കും. ഇത് വീടിനുള്ളിൽ സമാധാന അന്തരീക്ഷം ലഭിക്കാൻ സഹായിക്കുന്നു.
4. നിറങ്ങൾ
മുറികൾക്ക് നൽകുന്ന നിറത്തിനും വീടിന്റെ ആംബിയൻസിനെ മാറ്റാൻ സാധിക്കും. മൃദുലമായ, ന്യൂട്രൽ നിറങ്ങളാവണം മുറിക്ക് നൽകേണ്ടത്. മുറി അലങ്കരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും അത്തരം നിറത്തിലുള്ളവയായിരിക്കണം ഉപയോഗിക്കേണ്ടത്.
5. അമിതമായ ശബ്ദം
വീടിനുള്ളിൽ അമിതമായ ശബ്ദം ഉണ്ടാവുന്നതിനെ തടയാൻ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ശാന്തമായ അന്തരീക്ഷം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. കട്ടിയുള്ള റഗ്ഗുകൾ, കർട്ടൻ, വാൾ ഡെക്കർ തുടങ്ങിയവ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ശബ്ദ മലിനീകരണത്തെ തടയുന്നു.