
നിരവധി ഗുണങ്ങൾ അടങ്ങിയ പഴവർഗ്ഗമാണ് അവോക്കാഡോ. പഴുത്തുകഴിഞ്ഞാൽ ഇത് കൂടുതൽ ദിവസം കേടുവരാതെ സൂക്ഷിക്കാൻ സാധിക്കില്ല. പെട്ടെന്ന് തന്നെ നിറം മാറുകയും രുചി നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ അവോക്കാഡോ ദിവസങ്ങളോളം കേടുവരാതിരിക്കും. അവോക്കാഡോ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ.
വിത്ത് കളയാതെ സൂക്ഷിച്ചാൽ അവോക്കാഡോ ദിവസങ്ങളോളം കേടുവരാതിരിക്കും. പകുതി മുറിച്ച ആവോക്കാഡോയും വിത്തോടുകൂടി സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് വായു സമ്പർക്കം കുറയ്ക്കാൻ സഹായിക്കുന്നു. മുറിച്ച ഭാഗത്ത് നാരങ്ങ നീര് ഒഴിച്ച് ക്ലിങ് ഫിലിമിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതും അവോക്കാഡോ കേടുവരാതിരിക്കാൻ സഹായിക്കുന്നു.
അവോക്കാഡോ മുറിച്ച ഭാഗത്ത് അല്പം നാരങ്ങ നീര് പിഴിഞ്ഞൊഴിക്കാം. ഇത് അവോക്കാഡോയുടെ നിറം മാറുന്നതിനെ തടയുന്നു. ശേഷം ക്ലിങ് ഫിലിമിൽ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി. 6 ദിവസത്തോളം അവോക്കാഡോ കേടുവരാതിരിക്കും.
3. വെള്ളത്തിൽ സൂക്ഷിക്കാം
വെള്ളത്തിന് ഓക്സിജനെ തടയാൻ സാധിക്കും. വായുകടക്കാത്ത പാത്രത്തിൽ പകുതി വെള്ളം നിറച്ചതിന് ശേഷം അതിലേക്ക് മുറിച്ച അവോക്കാഡോ ഇടാം. ശേഷം അടച്ച് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചാൽ മതി. അതേസമയം ഇടയ്ക്കിടെ വെള്ളം മാറ്റാൻ മറക്കരുത്. ഇത് അവോക്കാഡോ ഒരാഴ്ചയോളം കേടുവരാതിരിക്കാൻ സഹായിക്കുന്നു.
4. ഫ്രീസ് ചെയ്യാം
പഴുത്ത അവോക്കാഡോ ഫ്രീസറിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. അതേസമയം അവോക്കാഡോ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ അവോക്കാഡോയുടെ ഘടനയിലും രുചിയിലും മാറ്റം സംഭവിക്കുന്നില്ല.