വേവിച്ച മുട്ട കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

Published : Nov 27, 2025, 04:09 PM IST
boiled-egg

Synopsis

നിരവധി പോഷകങ്ങൾ അടങ്ങിയതാണ് മുട്ട. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു. പാകം ചെയ്തതിന് ശേഷം ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടന്ന് കേടായിപ്പോകുന്നു.

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് മുട്ട. വേവിച്ചും, പൊരിച്ചും കറിയിലിട്ടുമൊക്കെ ഇത് കഴിക്കാറുണ്ട്. വേവിച്ചു കഴിഞ്ഞാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ മുട്ട പെട്ടെന്ന് കേടായിപ്പോകും. മുട്ട കേടുവരാതിരിക്കാൻ ഇങ്ങനെ സൂക്ഷിച്ചാൽ മതി.

  1. വേവിച്ച മുട്ട ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരാഴ്ച്ചയോളം കേടുവരാതിരിക്കും. തൊലി കളഞ്ഞും അല്ലാതെയും മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാനാവും. അതേസമയം നല്ല രീതിയിൽ തണുപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ മുട്ടയിൽ പെട്ടെന്ന് അണുക്കൾ ഉണ്ടാകുന്നു.

2. മുട്ട തൊലി കളയാതെ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് മുട്ട കേടുവരുന്നതിനേയും ദുർഗന്ധം ഉണ്ടാവുന്നതിനേയും തടയുന്നു. വൃത്തിയുള്ള, വായുകടക്കാത്ത പാത്രത്തിലാക്കിയാവണം ഫ്രിഡ്ജിൽ മുട്ട സൂക്ഷിക്കേണ്ടത്.

3. തൊലി കളഞ്ഞ മുട്ട ആണെങ്കിലും വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കണം. ഈർപ്പമുള്ള പേപ്പർ ടവലിൽ സൂക്ഷിക്കുന്നത് മുട്ട ഉണങ്ങി പോകുന്നതിനെ തടയുന്നു.

4. പാകം ചെയ്തുകഴിഞ്ഞാൽ രണ്ട് മണിക്കൂറിൽ കൂടുതൽ മുട്ട റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കാൻ പാടില്ല. ഉടൻ തന്നെ ഫ്രിഡ്ജിൽ വെയ്ക്കാൻ ശ്രദ്ധിക്കണം.

5. ഫ്രിഡ്ജിൽ ഏറ്റവും കൂടുതൽ തണുപ്പ് ലഭിക്കുന്ന സ്ഥലത്താവണം മുട്ട സൂക്ഷിക്കേണ്ടത്. ഇല്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകും.

6. ദുർഗന്ധം വരുകയോ ഘടനയിലും നിറത്തിലും രുചിയിലും മാറ്റങ്ങൾ ഉണ്ടാവുകയോ ചെയ്താൽ മുട്ട കഴിക്കുന്നത് ഒഴിവാക്കണം.

PREV
Read more Articles on
click me!

Recommended Stories

വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇലച്ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ ലിവിങ് റൂമിൽ എളുപ്പം വളർത്താൻ പറ്റിയ 7 ഇൻഡോർ ചെടികൾ