അടുക്കളയിൽ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ

Published : Feb 15, 2026, 04:53 PM IST
cooking

Synopsis

അറിഞ്ഞും അറിയാതെയും ചെയ്യുന്ന ചില കാര്യങ്ങൾ ഭക്ഷണത്തിന്റെ സ്വാദ് ഇല്ലാതാക്കാൻ കാരണമാകുന്നു.

പാചകം ചെയ്യുന്നതിനിടയിൽ നിരവധി അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. അറിഞ്ഞും അറിയാതെയും ചെയ്യുന്ന ചില കാര്യങ്ങൾ ഭക്ഷണത്തിന്റെ സ്വാദ് ഇല്ലാതാക്കാൻ കാരണമാകുന്നു. ഈ അബദ്ധങ്ങൾ പൂർണമായും ഒഴിവാക്കാം.

തക്കാളി പാകം ചെയ്യുന്നത്

തക്കാളി ഒരിക്കലും അലൂമിനിയം പാത്രങ്ങളിൽ പാചകം ചെയ്യരുത്. കാരണം തക്കാളിയിലുള്ള സിട്രിക് ആസിഡ് അലൂമിനിയവുമായി പ്രതിപ്രവർത്തിച്ച് ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന് പകരം സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാം.

സിട്രസ് പഴങ്ങൾ

നാരങ്ങ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളുടെ ജ്യൂസുകൾ പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിക്കരുത്. ഇതിലെ സിട്രിക് ആസിഡ് കാരണം കുപ്പിയിലെ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ജ്യൂസിൽ കലരാൻ ഇടയുണ്ട്. ഇത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്.

വിനാഗിരി ഉപയോഗിച്ചുള്ള പാചകം

കാസ്റ്റ് അയൺ അഥവ ഇരുമ്പ് പാത്രങ്ങളിൽ വിനാഗിരി ഉപയോഗിക്കരുത്. ഇത് പാത്രം പെട്ടെന്ന് തുരുമ്പുപിടിക്കാൻ കാരണമാകും.

പാൽ ചൂടാക്കുന്നത്‍

ചെമ്പ് പാത്രങ്ങളിൽ പാൽ ചൂടാക്കരുത്. പാലിലുള്ള ലാക്റ്റിക് ആസിഡ് ചെമ്പുമായി പ്രതിപ്രവർത്തിച്ച് വിഷാംശമുള്ള സംയുക്തങ്ങൾ ഉണ്ടാകാനും ഭക്ഷ്യവിഷബാധ വരെ ഉണ്ടാവാനും സാധ്യതയുണ്ട്.

തേൻ

തേൻ എടുക്കാൻ ഒരിക്കലും ലോഹം കൊണ്ടുള്ള സ്പൂൺ ഉപയോഗിക്കരുത്. ഇത് തേനിൻ്റെ രുചി മാറ്റുകയും അതിലെ വിഷാംശം വർദ്ധിപ്പിക്കുകയും ചെയ്യും. പകരം തടികൊണ്ടുള്ള സ്പൂൺ ഉപയോഗിക്കുന്നതാണ് നല്ലത്.

നോൺ-സ്റ്റിക്ക് പാത്രങ്ങൾ

വറുക്കാനും പൊരിക്കാനും (ഡീപ് ഫ്രൈ) നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കരുത്. കാരണം ഉയർന്ന ചൂട് ടെഫ്ലോൺ കോട്ടിങ്ങിന് കേടുവരുത്തുകയും പാത്രം പെട്ടെന്ന് നശിച്ചുപോകാൻ കാരണമാകുകയും ചെയ്യും.

പഴങ്ങളും പച്ചക്കറികളും

മുറിച്ച പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് റാപ്പിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നത് മൈക്രോപ്ലാസ്റ്റിക് അംശങ്ങൾ പഴങ്ങളിലും പച്ചക്കറികളിലും കലരാൻ കാരണമാകുന്നു. ഇതിന് പകരം ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കാം.

PREV
Read more Articles on
click me!

Recommended Stories

വീടിനുള്ളിൽ ചൂട് തങ്ങി നിൽക്കുന്നതും വായു സഞ്ചാരമില്ലാത്തതും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പുറത്തിടുന്ന ചെരുപ്പ് വീടിനകത്തും ഇടാറുണ്ടോ? ശ്രദ്ധിക്കണം