
അടുക്കളയിൽ പലതരം ജോലികളാണ് നമ്മൾ ചെയ്യാറുള്ളത്. വീടിന്റെ ഹൃദയഭാഗമാണ് അടുക്കള എന്നുതന്നെ പറയാം. പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് മാത്രമല്ല പാചകം ചെയ്യുമ്പോൾ ദുർഗന്ധവും അഴുക്കും അണുക്കളും എല്ലാം അടുക്കളയിൽ തങ്ങി നിൽക്കുന്നു. എന്നാൽ അടുക്കളയിൽ വൃത്തിയുണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള ഭക്ഷണങ്ങൾ നമുക്ക് കഴിക്കാൻ സാധിക്കുകയുള്ളു. അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.
എല്ലാംകൂടി ഒരു ദിവസം വൃത്തിയാക്കാമെന്ന് കരുതി കൂട്ടി വയ്ക്കരുത്. ഇത് ജോലിഭാരം കൂട്ടുകയും ശരിയായ രീതിയിൽ വൃത്തിയാക്കാൻ സാധിക്കാതെയും വരുന്നു. അടുക്കള പ്രതലങ്ങൾ, ഉപയോഗിക്കുന്ന പാത്രങ്ങൾ, മാറ്റ് തുടങ്ങിയവയെല്ലാം അഴുക്ക് പറ്റുന്നതിന് അനുസരിച്ച് കഴുകാൻ ശ്രദ്ധിക്കണം.
അടുക്കളയിൽ ഏറ്റവും കൂടുതൽ അഴുക്കും അണുക്കളും ഉണ്ടാവുന്നത് സിങ്കിലാണ്. പാത്രങ്ങൾ കഴുകിയതിന് ശേഷം സിങ്ക് നന്നായി വെള്ളമൊഴിച്ച് കഴുകാൻ ശ്രദ്ധിക്കണം. ഇത് ഭക്ഷണാവശിഷ്ടങ്ങൾ തങ്ങി നിൽക്കുന്നതും ദുർഗന്ധം ഉണ്ടാവുന്നതിനെയും തടയുന്നു.
മാലിന്യങ്ങൾ നീക്കം ചെയ്യാം
അടുക്കളയിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ പൊടിപടലങ്ങൾ നീക്കം ചെയ്യുകയും നന്നായി അടിച്ചുവാരാനും മറക്കരുത്.
ഇങ്ങനെ ചെയ്യാം
ഓരോ ദിവസവും ഓരോ ജോലികൾ ചെയ്തു തീർക്കാൻ ശ്രദ്ധിക്കണം. ഇത് ജോലികൾ എളുപ്പത്തിൽ തീർക്കാൻ സഹായകരമാകും.
പാത്രങ്ങൾ കഴുകാം
ഭക്ഷണാവശിഷ്ടങ്ങളോടെ പാത്രങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഉപയോഗം കഴിഞ്ഞാൽ ഉടൻ കഴുകി വൃത്തിയാക്കാൻ മറക്കരുത്. അധിക നേരം അങ്ങനെ തന്നെ സൂക്ഷിക്കുമ്പോൾ അണുക്കളും അടുക്കളയിൽ ദുർഗന്ധവും ഉണ്ടാകുന്നു.
ഫ്ലോർ വൃത്തിയാക്കാം
അടുക്കള ഫ്ലോറിലാണ് ഏറ്റവും കൂടുതൽ പൊടിയും അഴുക്കും മാലിന്യങ്ങളും ഉണ്ടാവുന്നത്. അതിനാൽ തന്നെ ദിവസവും ഫ്ലോർ അടിച്ചുവാരാനും ആഴ്ചയിൽ ഒരിക്കലെങ്കിലും തുടയ്ക്കാനും ശ്രദ്ധിക്കണം.