
അടുക്കളയിൽ ഒരേ സമയം തന്നെ പലതരം ജോലികളാണ് നമ്മൾ ചെയ്യുന്നത്. ജോലികൾ എളുപ്പമായാൽ അധികം സമയം അടുക്കളയിൽ ചിലവഴിക്കേണ്ടി വരികയുമില്ല. അടുക്കള ജോലികൾ എളുപ്പമാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
സവാള അരിയുമ്പോൾ കരയാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ കരയാതിരിക്കാൻ വഴികളുണ്ട്. അരിയുന്നതിന് മുമ്പ് സവാള കുറച്ച് നേരം ഫ്രീസറിനുള്ളിൽ സൂക്ഷിക്കാം. അതുകഴിഞ്ഞ് പുറത്തെടുത്ത് തണുപ്പറാണ് വയ്ക്കണം. ശേഷം സവാള അരിഞ്ഞാൽ കരയേണ്ടി വരില്ല.
മുറിച്ചുവെച്ച ഉരുളകിഴങ്ങ് പെട്ടെന്ന് കേടാവാൻ സാധ്യതയുണ്ട്. ഈർപ്പവും വായു സമ്പർക്കവും ഉണ്ടാകുമ്പോഴാണ് ഉരുളക്കിഴങ് പെട്ടെന്ന് കേടുവരുന്നത്. എന്നാലിത് കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി. തണുത്ത വെള്ളത്തിൽ മുറിച്ച ഉരുളകിഴങ്ങ് മുക്കിവയ്ക്കാം. ഇത് ഉരുളക്കിഴങ്ങിന്റെ നിറവും ഘടനയും അതുപോലെ നിലനിൽക്കാൻ സഹായിക്കുന്നു.
തക്കാളി കേടുവരാതിരിക്കാൻ
തക്കാളി മുറിക്കുമ്പോൾ അതിന്റെ അറ്റം മുറിക്കുന്നത് ഒഴിവാക്കണം. ഇത് തക്കാളി ദിവസങ്ങളോളം കേടുവരാതിരിക്കാൻ സഹായിക്കുന്നു.
മല്ലിയില ഇങ്ങനെ സൂക്ഷിക്കാം
വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും മല്ലിയില കേടുവരുന്നു. ഉപയോഗിക്കുന്നതിന് മുമ്പ് മല്ലിയില കഴുകുന്നത് ഒഴിവാക്കണം. പകരം ഒരു ജഗ്ഗിൽ കുറച്ച് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് മുക്കി വെച്ചാൽ മതി. മല്ലിയില എത്ര ദിവസം വരെയും കേടുവരാതിരിക്കാൻ ഇതുമതി.
വാഴപ്പഴം കേടുവരാതിരിക്കാൻ
വാഴപ്പഴം ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി. പഴത്തിന്റെ തണ്ട് പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിക്കാം. ഇത് എത്തിലീൻ വാതകത്തെ പുറത്തുവിടുന്നത് തടയുകയും പഴം കേടുവരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പഴങ്ങളുടെ നിറം മാറുന്നത്
മുറിച്ചുകഴിഞ്ഞാൽ പഴങ്ങളുടെ നിറം പെട്ടെന്ന് മാറുന്നു. ഇങ്ങനെ സംഭവിക്കുന്നതിനെ തടയാൻ പഴങ്ങളിൽ നാരങ്ങ നീര് പിഴിഞ്ഞൊഴിക്കാം. ഇത് പഴങ്ങളുടെ നിറം അങ്ങനെ നിലനിൽക്കാൻ സഹായിക്കുന്നു.