
വീടിന് വ്യത്യസ്തമായ ഫ്ലോറിങ്ങുകൾ നമ്മൾ നൽകാറുണ്ട്. വിലകൂടിയതാണെങ്കിലും അല്ലാത്തതാണെങ്കിലും ശരിയായ രീതിയിൽ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ ഇത് എളുപ്പം നശിച്ചുപോകുന്നു. എപ്പോഴും അഴുക്കും പൊടിപടലങ്ങളും പറ്റുന്നതുകൊണ്ട് തന്നെ ഫ്ലോർ ഇടയ്ക്കിടെ വൃത്തിയാക്കുന്നത് ഒരു ശീലമാക്കേണ്ടതുണ്ട്. ഫ്ലോർ എപ്പോഴും വൃത്തിയായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
പുറത്തിടുന്ന ചെരുപ്പ് വീടിനുള്ളിൽ ഇടുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും പുറത്ത് നിന്നും അതിഥികൾ വന്നാൽ അവരോട് ചെരുപ്പ് പുറത്ത് തന്നെ സൂക്ഷിക്കാൻ പറയേണ്ടതുണ്ട്. ഇല്ലെങ്കിൽ അഴുക്കും അണുക്കളും ഫ്ലോറിൽ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്.
ഫ്ലോർ വൃത്തിയാക്കാൻ നല്ല ക്ലീനറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഓരോ മെറ്റീരിയലുകളും വ്യത്യസ്തമാണ്. അതിനാൽ തന്നെ രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾ ശ്രദ്ധയോടെ വേണം ഉപയോഗിക്കേണ്ടത്. ഇല്ലെങ്കിൽ ഫ്ലോറിന് കേടുപാടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
3. പറ്റിപ്പിടിച്ച കറകൾ
ഫ്ലോറിൽ പെട്ടെന്ന് കറകൾ പറ്റിപ്പിടിക്കുന്നു. അതിനാൽ തന്നെ കാറപറ്റിയാൽ ഉടൻ തന്നെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. വൈകുംതോറും വൃത്തിയാക്കൽ ജോലി കഠിനമാകുന്നു. ഫ്ലോർ ഇടയ്ക്കിടെ വൃത്തിയാക്കുന്നത് ഒരു ശീലമാക്കാം.
4. വൃത്തിയാക്കുന്നത്
അഴുക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫ്ലോർ ആഴ്ച്ചയിൽ ഒരിക്കൽ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇത്തരത്തിൽ ഇടയ്ക്കിടെ വൃത്തിയാക്കുമ്പോൾ അഴുക്ക് പെട്ടെന്ന് ഉണ്ടാവുകയുമില്ല. ഫ്ലോർ എപ്പോഴും വൃത്തിയായി കിടക്കുകയും ചെയ്യും.
5. സ്റ്റീം മോപ്പ് ഉപയോഗിക്കുന്നത്
ഫ്ലോർ സ്റ്റീം മോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിന്റെ അമിതമായ ചൂടും ഈർപ്പവും ഫ്ലോറിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. ഫ്ലോർ മൈക്രോഫൈബർ പാഡ് ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്.