
വീടും വീട്ടുസാധനങ്ങളും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. വൃത്തിയാക്കാൻ പലതരം ക്ലീനറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ എല്ലാത്തരം ക്ലീനറുകളും വൃത്തിയാക്കാൻ ഉപയോഗിക്കാൻ കഴിയുന്നവയല്ല. ചിലതിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ലാത്ത വീട്ടുപകരണങ്ങൾ ഇവയാണ്.
തടികൊണ്ടുള്ള ഫർണിച്ചർ, ഫ്ലോർ എന്നിവ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് ഒഴിവാക്കാം. ഇത് അഴുക്കും കറയും ശരിക്കും വൃത്തിയാവാതിരിക്കാനും സാധനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാനും കാരണമാകുന്നു.
തടിപോലെ തന്നെ ലെതർക്കൊണ്ടുള്ള വസ്തുക്കളും ഒരിക്കലും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ല. ഇത് മെറ്റീരിയലിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകും. പറ്റിപ്പിടിച്ച അഴുക്കും കറയും ഉണ്ടെങ്കിൽ മെറ്റീരിയലിന് അനുയോജ്യമായ ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
3. പെയിന്റ് ചെയ്ത ചുവരുകൾ
മാറ്റ് ഫിനിഷോടെ പെയിന്റ് ചെയ്ത ചുവരുകളും പ്രതലങ്ങളും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് പൂർണമായും ഒഴിവാക്കണം. സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ശരിക്കും വൃത്തിയാകാതെ വരുന്നു.
4. ചെറിയ ഉപകരണങ്ങൾ
അടുക്കളയിൽ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കാം. വൃത്തിയാക്കിയതിന് ശേഷം നന്നായി തുടച്ച് ഉണക്കാനും മറക്കരുത്.
5. ഡിഷ്‌വാഷർ
സോപ്പ് ഉപയോഗിച്ച് ഡിഷ്‌വാഷർ കഴുകാൻ പാടില്ല. ഇത് ഉപയോഗിച്ച് കഴുകുമ്പോൾ സോപ്പ് പറ്റിയിരിക്കാനും ഡിഷ്‌വാഷറിന് കേടുപാടുകൾ ഉണ്ടാവാനും കാരണമാകുന്നു. ഇത് ഉപകരണം ശരിയായ പ്രവർത്തിക്കുന്നതിന് തടസമാകുന്നു.