
അടുക്കളയിൽ മറ്റ് ഔഷധ സസ്യങ്ങൾക്ക് ഉള്ളതുപോലെ തന്നെ പുതിനയ്ക്കും പ്രാധാന്യമുണ്ട്. എന്നാൽ ഇത്തരം സസ്യങ്ങൾ അധികകാലം കേടുവരാതെ സൂക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഗുണങ്ങളൊന്നും നഷ്ടപ്പെടാതെ തന്നെ മാസങ്ങളോളം പുതിന കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
തണ്ടിൽ നിന്നും ഇലകൾ മുറിച്ചെടുത്തതിന് ശേഷം ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകിയെടുക്കണം. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം ഇലകൾ അതിലേക്ക് മുക്കിവയ്ക്കാം. രണ്ട് ദിവസം കൂടുമ്പോൾ വെള്ളം മാറ്റി പുതിയത് വയ്ക്കാൻ ശ്രദ്ധിക്കണം.
2. പേപ്പർ ടവൽ
നനവുള്ള പേപ്പർ ടവലിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതും പുതിന കേടുവരുന്നതിനെ തടയുന്നു. പുതിന നന്നായി പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇത് എത്ര മാസം വരെയും പുതിന കേടുവരാതിരിക്കാൻ സഹായിക്കുന്നു.
3. ഫ്രീസ് ചെയ്യാം
പുതിന നന്നായി ഒഴുകുന്ന വെള്ളത്തിൽ കഴുകിയതിന് ശേഷം ഇലകൾ മാത്രം ഐസ് ക്യൂബ് ട്രേയിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം. എത്രദിവസം വരെയും കേടുവരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാനാവും. ആവശ്യം വരുമ്പോൾ എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കുന്നു.
4. ഉണക്കി സൂക്ഷിക്കാം
നന്നായി കഴുകിയതിന് ശേഷം തണ്ടിൽ നിന്നും ഇലകൾ മുറിച്ചെടുക്കാം. ശേഷം ഇത് വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം. ഉണങ്ങിയ പുതിന വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്.
5. പുതിന ചതക്കാം
പുതിന നന്നായി കഴുകിയതിന് ശേഷം ഇലകൾ മുറിച്ചെടുക്കാം. ശേഷം ഇത് നന്നായി ചതച്ചെടുക്കണം. ഇത് ചട്ണി ആയി ഉപയോഗിക്കാൻ സാധിക്കും.