
ഭക്ഷണ സാധനങ്ങൾ പാകം ചെയ്യാനും ചൂടാക്കാനുമൊക്കെ നമ്മൾ മൈക്രോവേവ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഉപയോഗം കഴിഞ്ഞതിന് ശേഷം മൈക്രോവേവ് അതുപോലെ അടച്ച് വയ്ക്കാറാണ് ചെയ്യാറുള്ളത്. പിന്നീട് എന്തെങ്കിലും ആവശ്യം വരുമ്പോൾ മാത്രമാണ് ഇത് തുറക്കുന്നത്. അപ്പോഴേക്കും അഴുക്ക് അടിഞ്ഞുകൂടിയിട്ടുണ്ടാകും. ഓരോ തവണ ഉപയോഗം കഴിയുംതോറും മൈക്രോവേവ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. വിനാഗിരി ഉപയോഗിച്ച് മൈക്രോവേവ് എങ്ങനെ വൃത്തിയാക്കാൻ സാധിക്കുമെന്ന് നോക്കാം.
2. രണ്ട് മിനിറ്റോളം വിനാഗിരി ചൂടാക്കാം. ശേഷം ഉടനെ മൈക്രോവേവിന്റെ ഡോർ തുറക്കരുത്. കുറച്ച് നേരം അങ്ങനെ തന്നെ ഡോർ അടച്ച് സൂക്ഷിക്കാം. ഇത് മൈക്രോവേവിനുള്ളിലെ ആവിയെ തങ്ങി നിർത്തുകയും അടിഞ്ഞുകൂടിയ അഴുക്കിനെ എളുപ്പത്തിൽ വൃത്തിയാക്കാനും സഹായിക്കുന്നു.
3. അഞ്ച് മിനിറ്റ് കഴിഞ്ഞ് മൈക്രോവേവ് തുറന്ന് വിനാഗിരി എടുത്ത് മാറ്റാം. ശേഷം ഒരു സ്പോഞ്ചിൽ വിനാഗിരി മുക്കി ഉൾഭാഗം നന്നായി തുടച്ചെടുത്താൽ മതി.