ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം വരുന്നതിന്റെ 4 കാരണങ്ങൾ ഇതാണ്

Published : Feb 20, 2026, 02:59 PM IST
fridge odour

Synopsis

ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഉപകരണം പെട്ടെന്ന് കേടായിപ്പോകാനും സാധ്യത കൂടുതലാണ്.

അടുക്കളയിൽ വിശ്രമം ഇല്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. കേടുവരാതെ സൂക്ഷിക്കാൻ ഭക്ഷണ സാധനങ്ങൾ എപ്പോഴും ഫ്രിഡ്ജിലാണ് നമ്മൾ വെയ്ക്കാറുള്ളത്. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഉപകരണം പെട്ടെന്ന് കേടായിപ്പോകാനും സാധ്യത കൂടുതലാണ്. ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം വരുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

പഴകിയ ഭക്ഷണങ്ങൾ

ഫ്രിഡ്ജിനുള്ളിൽ നിന്നും ദുർഗന്ധം വരാനുള്ള പ്രധാന കാരണം പഴകിയ ഭക്ഷണങ്ങൾ സൂക്ഷിക്കുന്നതുകൊണ്ടാണ്. അതിനാൽ പഴകിയ സാധനങ്ങൾ ഫ്രിഡ്ജിനുള്ളിൽ വെയ്ക്കുന്നത് പൂർണമായും ഒഴിവാക്കാം.

ഫ്രിഡ്ജ് വൃത്തിയാക്കാതെ വെയ്ക്കുന്നത്

ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതുകൊണ്ട് തന്നെ ഫ്രിഡ്ജിനുള്ളിൽ എപ്പോഴും ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാതിരിക്കുക

ഭക്ഷണ സാധനങ്ങൾ വെയ്ക്കുമ്പോൾ അതിന്റെ അവശിഷ്ടങ്ങൾ ഫ്രിഡ്ജിനുള്ളിൽ തുളുമ്പാനും കറ പറ്റാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വൃത്തിയാക്കാതെ വരുമ്പോൾ ദുർഗന്ധം ഉണ്ടാവുകയും ചെയ്യും.

പാത്രങ്ങൾ അടയ്ക്കാതെ സൂക്ഷിക്കുന്നത്

ഫ്രിഡ്ജിനുള്ളിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ അടച്ച് വെയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭക്ഷണത്തിന്റെ ഗന്ധം ഫ്രിഡ്ജിൽ മുഴുവൻ പരക്കുകയും ദുർഗന്ധമായി മാറുകയും ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

അലർജിയുള്ളവർ വീട്ടിൽ വളർത്താൻ പാടില്ലാത്ത ഇൻഡോർ ചെടികൾ
തുണി വെളുപ്പിക്കാനും കറ കളയാനും മാത്രമല്ല; നാരങ്ങ കൊണ്ട് ഈ 6 കാര്യങ്ങൾ കൂടി ചെയ്യാം!