
നിരവധി ഗുണങ്ങൾ അടങ്ങിയതാണ് ഔഷധ സസ്യങ്ങൾ. ഭക്ഷണത്തിന്റെ സ്വാദ് കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമൊക്കെ ഇവ ഉപയോഗിക്കാറുണ്ട്. ഔഷധ സസ്യങ്ങൾ ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്യൂ.
മല്ലിയില, പുതിന തുടങ്ങിയ ഔഷധ സസ്യങ്ങൾ വെള്ളത്തിലിട്ട് സൂക്ഷിക്കാൻ സാധിക്കും. കുപ്പിയിൽ വെള്ളം നിറച്ചതിന് ശേഷം തണ്ട് ചെറുതായി മുറിച്ച് ഇലഭാഗം മുകളിൽ വരുന്ന രീതിയിൽ സൂക്ഷിച്ചാൽ മതി.
2. ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കാം
റോസ്മേരി, തൈം, സേജ് തുടങ്ങിയ ഔഷധ സസ്യങ്ങൾ ഈർപ്പമില്ലാത്ത സ്ഥലത്താവണം സൂക്ഷിക്കേണ്ടത്. ഇല്ലെങ്കിൽ ഇത് എളുപ്പം ഇല്ലാതായിപോകുന്നു.
3. ഫ്രീസ് ചെയ്ത് സൂക്ഷിക്കാം
ഔഷധ സസ്യങ്ങൾ ദീർഘകാലം കേടുവരാതിരിക്കാൻ ഫ്രീസ് ചെയ്യുന്നതാണ് നല്ലത്. ചെറുതായി മുറിച്ച് ഐസ് ക്യൂബ് ട്രേയിലാക്കി വെള്ളമൊഴിച്ച് ഫ്രീസ് ചെയ്താൽ മതി.
4. ഉണക്കി സൂക്ഷിക്കാം
ഒറിഗാനോ, തൈം തുടങ്ങിയ ഔഷധ സസ്യങ്ങൾ ഉണക്കി സൂക്ഷിക്കുന്നതാണ് നല്ലത്. അധികം ചൂടും ഈർപ്പവും ഇല്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കാം.
5. വായുകടക്കാത്ത പാത്രത്തിലാക്കാം
പേപ്പർ ടവലിൽ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കുന്നതും ഔഷധ സസ്യങ്ങൾ ദീർഘകാലം കേടുവരാതിരിക്കാൻ സഹായിക്കുന്നു.
6. ബേസിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം
പെട്ടെന്ന് കേടുവരുന്ന ഔഷധ സസ്യമാണ് ബേസിൽ. അതിനാൽ ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. പകരം റൂം ടെമ്പറേച്ചറിൽ, ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലിട്ട് സൂക്ഷിക്കാവുന്നതാണ്.