
പച്ചക്കറികൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചാലും കേടുവരാനും അതിന്റെ രുചി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ പച്ചക്കറികൾ ദിവസങ്ങളോളം കേടുവരാതിരിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് പച്ചക്കറികൾ നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. വൃത്തിയാക്കുന്ന സമയത്ത് കേടുവന്നതും പഴുത്തതുമായ ഇലകൾ നീക്കം ചെയ്യുകയും മണ്ണും അഴുക്കും നന്നായി കഴുകി കളയാനും മറക്കരുത്.
പച്ചക്കറികൾ കഴുകിയതിന് ശേഷം നന്നായി ഉണക്കാൻ ശ്രദ്ധിക്കണം. ഈർപ്പം തങ്ങി നിന്നാൽ പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോകുന്നു.
ഇലക്കറികൾ
ഇലക്കറികൾ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ചീര, മല്ലിയില തുടങ്ങിയ ഇലക്കറികളുടെ തണ്ട് സൂക്ഷിക്കുന്നതിന് മുമ്പ് മുറിച്ചുകളയേണ്ടതില്ല. ഇത് ഇലക്കറികൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. തണ്ട് മുറിക്കാതിരിക്കുമ്പോൾ ഇലക്കറികളിൽ ഈർപ്പം നിലനിൽക്കുകയും എപ്പോഴും ഫ്രഷായിരിക്കുകയും ചെയ്യുന്നു.
ഈർപ്പം നിലനിർത്തണം
പച്ചക്കറികൾ ഈർപ്പമുള്ള പേപ്പർ ടവലിൽ പൊതിഞ്ഞ് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇത് ഈർപ്പത്തെ നിലനിർത്തുകയും പച്ചക്കറികൾ കേടുവരുന്നതിനെ തടയുകയും ചെയ്യുന്നു.
പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കാം
പച്ചക്കറികൾ പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് പച്ചക്കറികൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു.
ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടവ
ബ്രൊക്കോളി, ക്യാബേജ്, ബീൻസ്, ബെറീസ് തുടങ്ങിയ പച്ചക്കറികൾ ഫ്രിഡ്ജിലാണ് സൂക്ഷിക്കേണ്ടത്. വെജിറ്റബിൾ ഡ്രോയറിൽ ഇവ സൂക്ഷിക്കാം.
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്തവ
സവാള, ഉരുളകിഴങ്ങ്, തക്കാളി, വെളുത്തുള്ളി തുടങ്ങിയ പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് തണുപ്പുള്ള ഉണങ്ങിയ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
പരിശോധിക്കണം
പച്ചക്കറികൾ ഇടയ്ക്കിടെ പരിശോധിച്ച് കേടുവന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. വാടി തുടങ്ങിയാൽ വെള്ളം തളിച്ചുകൊടുക്കുന്നതും നല്ലതായിരിക്കും.