ക്യാരറ്റ് കേടുവരാതെ ഇരിക്കാൻ ഇങ്ങനെ സൂക്ഷിച്ചാൽ മതി

Published : Mar 09, 2026, 10:59 AM IST
carrot

Synopsis

ഒരുമിച്ച് വാങ്ങുമ്പോൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകും. ക്യാരറ്റ് കൂടുതൽ ദിവസം കേടുവരാതിരിക്കാൻ ചെയ്യേണ്ടത്.

നിരവധി ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഓറഞ്ച്, പർപ്പിൾ തുടങ്ങിയ നിറങ്ങളിലെല്ലാം ക്യാരറ്റ് ലഭ്യമാണ്. ഒരുമിച്ച് വാങ്ങുമ്പോൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകും. ക്യാരറ്റ് കൂടുതൽ ദിവസം കേടുവരാതിരിക്കാൻ ഇങ്ങനെ സൂക്ഷിച്ചാൽ മതി.

മൊത്തമായി ഇങ്ങനെ സൂക്ഷിക്കാം

ക്യാരറ്റ് മൊത്തത്തിൽ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. അറ്റം മുറിച്ചതിന് ശേഷം സൂക്ഷിക്കുന്നത് ക്യാരറ്റിൽ ഈർപ്പം ഉണ്ടാകാനും ഇത് പെട്ടെന്ന് കേടുവരാനും കാരണമാകും. പാകം ചെയ്യുന്നതിന് മുമ്പ് ക്യാരറ്റ് കഴുകുന്നതും തൊലി കളയുന്നതും ഒഴിവാക്കണം. ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കുമ്പോൾ അധിക ദിവസം ഇത് കേടുവരാതിരിക്കും. തൊലികളയാതെ, ഈർപ്പമില്ലാത്ത പേപ്പർ ടവലിൽ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

തൊലി കളഞ്ഞ ക്യാരറ്റ്

തൊലി കളഞ്ഞാൽ ക്യാരറ്റ് പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ശരിയായ രീതിയിൽ സൂക്ഷിച്ചാൽ തൊലി കളഞ്ഞ ക്യാരറ്റും കേടുവരാതിരിക്കും. നന്നായി കഴുകിയതിന് ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് ക്യാരറ്റിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ദിവസങ്ങളോളം കേടുവരാതിരിക്കും. അതേസമയം രണ്ട് ദിവസം കൂടുമ്പോൾ വെള്ളം മാറ്റാൻ മറക്കരുത്.

പാകം ചെയ്ത ക്യാരറ്റ്

വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 4 ദിവസത്തോളം ഇത് കേടുവരാതിരിക്കും. അതേസമയം പാകം ചെയ്ത ക്യാരറ്റ് പൂർണമായും തണുത്തതിന് ശേഷം മാത്രമേ പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ പാടുള്ളു.

ഫ്രീസ് ചെയ്ത് സൂക്ഷിക്കാം

ക്യാരറ്റ് കേടുവരാതിരിക്കാൻ ഫ്രീസ് ചെയ്തും സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ സൂക്ഷിക്കുമ്പോൾ ക്യാരറ്റിന്റെ രുചിയും, ഘടനയും, ഗുണങ്ങളും അതുപോലെ തന്നെ നിലനിൽക്കും. തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മുറിക്കണം. ശേഷം രണ്ട് മിനിറ്റ് വെള്ളത്തിലിട്ട് തിളപ്പിക്കാം. അതുകഴിഞ്ഞ് ഇത് ബേക്കിംഗ് ഷീറ്റിൽ പൊതിഞ്ഞ് ഫ്രീസറിൽ സൂക്ഷിച്ചാൽ മതി. മൂന്ന് മണിക്കൂർ കഴിഞ്ഞ് വായുകടക്കാത്ത പാത്രത്തിലേക്ക് മാറ്റി ഫ്രീസറിൽ സൂക്ഷിക്കാം.

PREV
Read more Articles on
click me!

Recommended Stories

സവാള ചീഞ്ഞുപോകില്ല, ദുർഗന്ധവുമുണ്ടാകില്ല; ഫ്രഷായി സൂക്ഷിക്കാൻ ഇതാ ചില എളുപ്പവഴികൾ
വെള്ളത്തിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 6 ഇൻഡോർ ചെടികൾ