
നിരവധി ഗുണങ്ങൾ അടങ്ങിയതാണ് കറ്റാർവാഴ. തലമുടി, ചർമ്മം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. കടകളിൽ നിന്നും വാങ്ങുന്നതിനേക്കാളും വീട്ടിൽ തന്നെ എളുപ്പം കറ്റാർവാഴ ജെൽ തയ്യാറാക്കാൻ സാധിക്കും. ഇത്രയും ചെയ്താൽ മതി.
കറ്റാർവാഴ ജെല്ലിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും ചർമ്മത്തെ എപ്പോഴും ഹൈഡ്രേറ്റാക്കി വെയ്ക്കാനും സഹായിക്കുന്നു. കൂടാതെ തലമുടി തഴച്ച് വളരാനും താരൻ ഇല്ലാതാക്കാനും ഇത് നല്ലതാണ്.
2. ഇത് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കണം. എങ്കിൽ മാത്രമേ ഇലയിൽ പറ്റിയിരിക്കുന്ന അഴുക്കും അണുക്കളും നീക്കം ചെയ്യാൻ സാധിക്കുകയുള്ളു.
3. ഇലയുടെ രണ്ട് അറ്റവും കത്തി ഉപയോഗിച്ച് മുറിക്കാം. ശേഷം ജെല്ലിൽ തങ്ങി നിൽക്കുന്ന പശ നീക്കം ചെയ്യണം.
4. അതുകഴിഞ്ഞ് ഇലയിൽ നിന്നും സ്പൂൺ ഉപയോഗിച്ച് ജെൽ വേർതിരിച്ചെടുക്കാം.
5. ജെൽ കൂടുതൽ മൃദുലമാകാൻ കുറച്ച് നേരം നന്നായി ഇളക്കികൊടുക്കാം.
6. ശേഷം ഇത് വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഒരാഴ്ചയോളം ഇത് കേടുവരാതിരിക്കും.
7. അധിക ദിവസം കേടുവരാതിരിക്കാൻ ഇതിലേക്ക് വിറ്റാമിൻ സിയും ഇയും ചേർക്കാവുന്നതാണ്.