കാസ്റ്റ് അയൺ പാൻ വൃത്തിയാക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ

Published : May 12, 2026, 02:14 PM IST
cast iron pan

Synopsis

ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോവുകയും ചെയ്യും. കാസ്റ്റ് അയൺ പാൻ വൃത്തിയാക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ. 

അടുക്കളയിൽ പ്രചാരമേറിയ ഒന്നാണ് കാസ്റ്റ് അയൺ പാൻ. ഇത് പാചകം കൂടുതൽ എളുപ്പമാക്കി. എന്നാൽ ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോവുകയും ചെയ്യും. കാസ്റ്റ് അയൺ പാൻ വൃത്തിയാക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ ഇതാണ്.

1.ഉപയോഗിച്ച ശേഷം കഴുകാതിരിക്കുന്നത്

ഓരോ ഉപയോഗത്തിന് ശേഷവും കാസ്റ്റ് അയൺ പാൻ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കുന്നത് പാൻ കേടുവരാൻ കാരണമാകും.

2. കഴുകിയതിന് ശേഷം ഉണക്കാതിരിക്കുന്നത്

സോപ്പ് ഉപയോഗിച്ച് കാസ്റ്റ് അയൺ പാൻ വൃത്തിയാക്കാൻ സാധിക്കുമെങ്കിലും കഴുകിയതിന് ശേഷം നന്നായി ഉണക്കാൻ മറക്കരുത്. പാനിൽ ഈർപ്പം തങ്ങി നിൽക്കുന്നത് എളുപ്പം തുരുമ്പെടുക്കാൻ കാരണമാകുന്നു.

3. കഠിനമായ ക്ലീനറുകൾ ഉപയോഗിക്കരുത്

കാസ്റ്റ് അയൺ പാൻ കഠിനമായ ക്ലീനറുകൾ ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ല. ഇത് പാനിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. കാഠിന്യം കുറഞ്ഞ ക്ലീനറുകൾ ഉപയോഗിച്ച് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

4. വെള്ളത്തിൽ മുക്കിവയ്ക്കുന്നത്

കഴുകുന്നതിന് മുമ്പ് കാസ്റ്റ് അയൺ പാൻ വെള്ളത്തിൽ മുക്കിവയ്ക്കുന്നത് ഒഴിവാക്കണം. ഇത് പാനിൽ ഈർപ്പം തങ്ങി നിൽക്കാനും പെട്ടെന്ന് തുരുമ്പെടുക്കാനും കാരണമാകുന്നു. അതേസമയം കാസ്റ്റ് അയൺ പാൻ ഈർപ്പമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ