
നമ്മൾ ദിവസവും ഉപയോഗിക്കുന്ന പല അടുക്കള സാമഗ്രികളും അറിയാതെ തന്നെ നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി മാറാറുണ്ട്. ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കുന്ന പലരും അത് പാചകം ചെയ്യാനും വൃത്തിയാക്കാനും ഉപയോഗിക്കുന്ന സാധനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്താറില്ല. അടുക്കളയിൽ നിന്ന് ഉടൻ ഒഴിവാക്കേണ്ട 3 പ്രധാന വസ്തുക്കൾ എന്തൊക്കെയാണെന്ന് അറിയാം.
അടുക്കളയിൽ ഏറ്റവും കൂടുതൽ അഴുക്കും ബാക്ടീരിയകളും തങ്ങിനിൽക്കുന്ന വസ്തുക്കളിൽ ഒന്നാണ് പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ. ഭക്ഷണ അവശിഷ്ടങ്ങളും ഈർപ്പവും എപ്പോഴും നിലനിൽക്കുന്നതിനാൽ ഇവയിൽ വളരെ വേഗത്തിൽ ബാക്ടീരിയ പെരുകുന്നു.
വിപണിയിൽ ലഭിക്കുന്ന പാത്രം കഴുകുന്ന പല ലിക്വിഡുകളിലും രാസവസ്തുക്കളും, കൃത്രിമ സുഗന്ധങ്ങൾ, ഡൈകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യത്തിന് ഹാനികരമാണ്.
3. അലുമിനിയം ഫോയിൽ
ചൂടുള്ളതോ പുളിരസമുള്ളതോ ആയ ഭക്ഷണസാധനങ്ങൾ അലുമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുമ്പോൾ, അലുമിനിയം കണികകൾ ഭക്ഷണത്തിലേക്ക് കലരാൻ സാധ്യതയുണ്ട്.
4. ശ്രദ്ധിക്കാം
അടുക്കളയിൽ ഉപയോഗിക്കുന്ന ചെറിയ സാധനങ്ങളിൽ പോലും മാറ്റങ്ങൾ വരുത്തുന്നത് വഴി ദൈനംദിന ജീവിതത്തിലെ രാസവസ്തുക്കളുടെ സമ്പർക്കം കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.