അടുക്കള എപ്പോഴും വൃത്തിയായിരിക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ ഇതാണ്

Published : Sep 11, 2025, 04:01 PM IST
kitchen cleaning

Synopsis

അടുക്കള എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അഴുക്കും അണുക്കളും ഉണ്ടാവുമ്പോൾ അടുക്കളയിൽ നിന്നും ദുർഗന്ധം ഉണ്ടാവുന്നു. അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ.

വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. എപ്പോഴും ഉപയോഗിക്കുന്നതുകൊണ്ട് തന്നെ അടുക്കള വൃത്തിയോടെ സൂക്ഷിക്കേണ്ടതും പ്രധാനമാണ്. വൃത്തിഹീനമായി അടുക്കള കിടക്കുമ്പോൾ ജോലി ചെയ്യാനും നമുക്ക് തോന്നുകയില്ല. അടുക്കള എപ്പോഴും വൃത്തിയോടെ കിടക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.

സ്പൂൺ

ഉപയോഗം കഴിഞ്ഞാൽ സ്പൂണുകൾ വാരിവലിച്ചിടുന്ന ശീലം ഒഴിവാക്കണം. കാഴ്ച്ചയിൽ ചെറുതാണെങ്കിലും ഇത് വാരിവലിച്ചിടുന്നത് അടുക്കള വൃത്തിയില്ലാതെ കിടക്കാൻ കാരണമാകും. പാചകം ചെയ്തു കഴിയുമ്പോൾ സ്റ്റൗവിന് മുകളിൽ സ്‌പൂൺ വയ്ക്കരുത്. ഇത് ഭക്ഷണാവശിഷ്ടങ്ങൾ പ്രതലങ്ങളിൽ പറ്റിപ്പിടിക്കാനും കറയുണ്ടാവാനും കാരണമാകുന്നു.

ടവൽ കരുതാം

അടുക്കളയിൽ ചെറിയ ടവൽ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ഇത് ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളെയും തുടച്ച് നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ അടുക്കള എപ്പോഴും വൃത്തിയോടെ കിടക്കാനും സഹായിക്കും.

പാചകം ചെയ്യുമ്പോൾ

പാചകം ചെയ്യുന്ന സമയത്ത് ഭക്ഷണാവശിഷ്ടങ്ങൾ ചുറ്റിനും വീഴാൻ സാധ്യതയുണ്ട്. എത്ര ശ്രദ്ധിച്ചാലും ഇത് സംഭവിക്കാം. അതിനാൽ തന്നെ പാചകം ചെയ്തു കഴിഞ്ഞാലുടൻ ഗ്യാസ് സ്റ്റൗവും അടുക്കള പ്രതലങ്ങളും തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

അണുവിമുക്തമാക്കാം

അടുക്കളയിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃത്തിയാക്കുന്നതിനൊപ്പം അണുവിമുക്തമാക്കേണ്ടതും വളരെ പ്രധാനമാണ്. എപ്പോഴും ഉപയോഗിക്കുന്ന ഇടങ്ങൾ, ലൈറ്റ് സ്വിച്ചുകൾ തുടങ്ങിയവ ഇടയ്ക്കിടെ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം.

കട്ടിങ് ബോർഡ് ഉപയോഗിക്കാം

കട്ടിങ് ബോർഡ് ഉപയോഗിക്കുന്നതിലൂടെ പച്ചക്കറികളും മത്സ്യവും മാംസവും മുറിക്കുന്നത് എളുപ്പമാകുന്നു. കൂടാതെ അടുക്കള വൃത്തിയോടെ സൂക്ഷിക്കാനും ഇത് സഹായിക്കും.

PREV
Read more Articles on
click me!

Recommended Stories

നാല് വശവും പാറ്റിയോ ഉള്ള കാറ്റും വെളിച്ചവും കയറുന്ന അടിപൊളി വീട്
വീട് വെയ്ക്കാൻ ഒരുങ്ങുകയാണോ? ഹോം ലോൺ എടുക്കാൻ ഇതാണ് പറ്റിയ സമയം