
അടുക്കളയിലെ ഒരാവശ്യവസ്തുവായി എയർ ഫ്രൈയർ മാറിക്കഴിഞ്ഞിരിക്കുന്നു. ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ ചൂടാക്കാനും എളുപ്പം പാകം ചെയ്യാനുമൊക്കെ എയർ ഫ്രൈയർ നമ്മൾ ഉപയോഗിക്കാറുണ്ട്. കുറച്ച് എണ്ണയിൽ വേഗത്തിൽ ഭക്ഷണ സാധനങ്ങൾ പാകം ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എയർ ഫ്രൈയറിൽ ഇറച്ചി വേവിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
ഇറച്ചി പാകം ചെയ്യുന്നതിന് മുമ്പ് എയർ ഫ്രൈയർ ചൂടാക്കാൻ വെയ്ക്കണം. കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും ഇത് ചൂടാക്കിയതിന് ശേഷം മാത്രമേ ഇറച്ചി വേവിക്കാൻ പാടുള്ളു.
അമിതമായ ചൂടിൽ എയർ ഫ്രൈയറിൽ ഇറച്ചി വേവിക്കാൻ പാടില്ല. ചെറിയ ചൂടിലിട്ട് വേണം ഇത് പാകം ചെയ്തെടുക്കേണ്ടത്. എങ്കിൽ മാത്രമേ ഇറച്ചി നന്നായി പാകമായി കിട്ടുകയുള്ളു.
3. ഇറച്ചി കഷ്ണങ്ങളാക്കാം
ഒരേ അളവിൽ ഇറച്ചി കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം മാത്രമേ എയർ ഫ്രൈയർ ബാസ്കറ്റിൽ ഇത് പാകം ചെയ്യാൻ വെയ്ക്കാൻ പാടുള്ളു.
4. ഈർപ്പം ഉണ്ടാവരുത്
എയർ ഫ്രൈയറിൽ പാകം ചെയ്യുമ്പോൾ ഇറച്ചിയിൽ ഈർപ്പം ഉണ്ടാവാൻ പാടില്ല. ഇത് ഇറച്ചി നന്നായി വേവുന്നതിന് തടസമാകുന്നു.