പച്ചക്കറി അണുവിമുക്തമാക്കാൻ ഇത്രയും ചെയ്താൽ മതി

Published : May 12, 2026, 03:21 PM IST
vegetables

Synopsis

വെറുതെ വെള്ളത്തിൽ കഴുകിയതുകൊണ്ട് മാത്രം കാര്യമില്ല. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

കടയിൽ നിന്നും പച്ചക്കറികൾ വാങ്ങി വന്നതിന് ശേഷം അത് എളുപ്പത്തിൽ വൃത്തിയാക്കി പാകം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരിക്കും നമ്മൾ. എന്നാൽ വെറുതെ വെള്ളത്തിൽ കഴുകിയതുകൊണ്ട് മാത്രം കാര്യമില്ല. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഒരു നുള്ള് ഉപ്പ് ഉപയോഗിച്ച് പച്ചക്കറികൾ അണുവിമുക്തമാക്കാം. ഇങ്ങനെ ചെയ്തുനോക്കൂ.

ഉപ്പ് വെള്ളം തയ്യാറാക്കാം

വലിയൊരു ബൗളിൽ ശുദ്ധമായ വെള്ളം എടുത്തതിന് ശേഷം അതിലേക്ക് രണ്ട്‌ ടീസ്പൂൺ ഉപ്പ് ചേർത്തുകൊടുക്കണം. ഇത് വെള്ളത്തിൽ നന്നായി അലിയിച്ചെടുക്കാം.

ആദ്യം പച്ചക്കറികൾ വെള്ളത്തിൽ കഴുകണം

വെള്ളത്തിൽ മുക്കിവയ്ക്കുന്നതിന് മുമ്പ് ഒഴുകുന്ന വെള്ളത്തിൽ പച്ചക്കറി നന്നായി കഴുകാൻ ശ്രദ്ധിക്കണം. ഇത് പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

വെള്ളത്തിൽ മുക്കിവയ്ക്കാം

കഴുകിയതിന് ശേഷം പച്ചക്കറികൾ ഉപ്പ് ചേർത്ത വെള്ളത്തിൽ മുക്കിവയ്ക്കാം. 15 മിനിറ്റ് ഉപ്പ് വെള്ളത്തിൽ മുക്കിവയ്ക്കണം. ഇത് പച്ചക്കറിയിലെ അണുക്കളെ എളുപ്പം ഇല്ലാതാക്കാൻ സഹായിക്കും.

ചെറിയ രീതിയിൽ ഉരച്ച് കഴുകാം

ഉരുളക്കിഴങ്ങ്, വെള്ളരി, കത്തിരി തുടങ്ങിയ പച്ചക്കറികൾ കൈകൾ ഉപയോഗിച്ച് ചെറിയ രീതിയിൽ ഉരച്ച് കഴുകാൻ ശ്രദ്ധിക്കണം. ഇത് പറ്റിപ്പിടിച്ച അഴുക്കിനെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കും.

ശുദ്ധമായ വെള്ളത്തിൽ കഴുകാം

ഉപ്പ് വെള്ളത്തിൽ മുക്കിവെച്ചതിന് ശേഷം ശുദ്ധമായ നല്ല വെള്ളം ഉപയോഗിച്ച് പച്ചക്കറികൾ കഴുകിയെടുക്കാൻ മറക്കരുത്. ഇത് പച്ചക്കറിയിലെ ഉപ്പിന്റെ അംശവും ഇല്ലാതാക്കാൻ സഹായിക്കും.

സൂക്ഷിക്കുന്നതിന് മുമ്പ് നന്നായി ഉണക്കാം

കഴുകിയതിന് ശേഷം പച്ചക്കറികളിൽ നിന്നും ഈർപ്പം ഇല്ലാതാക്കാൻ ശ്രദ്ധിക്കണം. ഈർപ്പം തങ്ങി നിൽക്കുന്നത് പച്ചക്കറികൾ എളുപ്പം കേടുവരാൻ കാരണമാകും.

PREV
Read more Articles on
click me!

Recommended Stories

കാസ്റ്റ് അയൺ പാൻ വൃത്തിയാക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ
കിടപ്പുമുറിയിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ