
അടുക്കളയിൽ നല്ല വായുസഞ്ചാരം ഉണ്ടാവാൻ എക്സ്ഹോസ്റ്റ് ഫാൻ അത്യാവശ്യമാണ്. എന്നാൽ മാസങ്ങളോളം പ്രവർത്തിച്ചു കൊണ്ടേയിരിക്കുമ്പോൾ ഇതിൽ പൊടിപടലങ്ങളും അഴുക്കും ധാരാളം പറ്റിപ്പിടിക്കുന്നു. പിന്നീടിത് വൃത്തിയാക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരത്തിൽ പൊടിപടലങ്ങളുള്ള എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് വായുവിനെ മലിനമാക്കുകയും ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാവാനും കാരണമാകുന്നു. രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ പ്രകൃതിദത്തമായ രീതിയിൽ എക്സ്ഹോസ്റ്റ് ഫാൻ വൃത്തിയാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.
2. ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ ഫിൽറ്റർ മുക്കിവയ്ക്കണം. അരമണിക്കൂർ ഇത്തരത്തിൽ വയ്ക്കുമ്പോൾ പറ്റിപ്പിടിച്ച അഴുക്ക് ഇളകാൻ തുടങ്ങും.
3. കുറച്ച് വെള്ളത്തിൽ വിനാഗിരി ഒഴിച്ചതിന് അതിലേക്ക് തുണി മുക്കി എടുക്കാം. ശേഷം ഇത് ഉപയോഗിച്ച് എക്സ്ഹോസ്റ്റ് ഫാനിന്റെ ബ്ലേഡുകൾ നന്നായി തുടച്ചെടുക്കണം. കടുത്ത കറകളെ നീക്കം ചെയ്യാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്.
4. ബ്രഷ് ഉപയോഗിച്ചും ഫാൻ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. നന്നായി ഉരച്ചതിന് ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകിയെടുത്താൽ മതി.
5. കഴുകിയതിന് ശേഷം എക്സ്ഹോസ്റ്റ് ഫാൻ നന്നായി ഉണക്കാൻ മറക്കരുത്. ഉണങ്ങിയതിന് ശേഷം മാത്രമേ ഫാൻ ഉപയോഗിക്കാൻ പാടുള്ളൂ.
6. എക്സ്ഹോസ്റ്റ് ഫാൻ വൃത്തിയോടെ ഉപയോഗിച്ചാൽ അടുക്കളയും എപ്പോഴും വൃത്തിയായിരിക്കും. കൂടാതെ നല്ല വായുസഞ്ചാരവും അടുക്കളയിൽ ഉണ്ടാകുന്നു.