
വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. അതിനാൽ തന്നെ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ട ഇടമാണ് അടുക്കള. എന്നാൽ തിരക്കുകൾക്കിടയിൽ എന്നും അടുക്കള വൃത്തിയായി സൂക്ഷിക്കാൻ സാധിക്കാതെ വരുന്നു. രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തന്നെ എളുപ്പത്തിൽ അടുക്കള വൃത്തിയാക്കാൻ സാധിക്കും. പാചകത്തിന് മാത്രമല്ല വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കാറുണ്ട്. വിനാഗിരി ഉപയോഗിച്ച് അടുക്കള വൃത്തിയാക്കുന്നത് എങ്ങനെയാണെന്ന് അറിയാം.
2. ഒരേ അളവിൽ വെള്ളവും വിനാഗിരിയും ചേർത്തതിന് ശേഷം അത് കുപ്പിയിലാക്കാം. ശേഷം വൃത്തിയാക്കേണ്ട സ്ഥലത്ത് ഇത് സ്പ്രേ ചെയ്താൽ മതി. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ഉണങ്ങിയ മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ മതി.
3. മൈക്രോവേവ് വൃത്തിയാക്കാനും വിനാഗിരി നല്ലതാണ്. മൈക്രോവേവിൽ ഉപയോഗിക്കുന്ന പാത്രത്തിൽ കുറച്ച് വിനാഗിരിയും വെള്ളവും കലർത്തണം. ശേഷം ഇത് നന്നായി തിളപ്പിക്കാം. ചൂടായിക്കഴിഞ്ഞതിന് ശേഷം സ്പോഞ്ച് ഉപയോഗിച്ച് അകം നന്നായി തുടച്ചെടുത്താൽ മതി.
4. വിനാഗിരി ഉപയോഗിച്ച് എളുപ്പം പാത്രത്തിൽ പറ്റിപ്പിടിച്ച കറ ഇല്ലാതാക്കാനും സാധിക്കും. ഒരു പാത്രത്തിൽ ചൂട് വെള്ളം എടുക്കണം അതിലേക്ക് വിനാഗിരി ചേർക്കാം ശേഷം കറപിടിച്ച പാത്രം ഇതിലേക്ക് മുക്കിവയ്ക്കാം. ഒരു മണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ മതി. കറ എളുപ്പം ഇല്ലാതാകുന്നു.
5. അടഞ്ഞുപോയ അടുക്കള സിങ്ക് വിനാഗിരി ഉപയോഗിച്ച് എളുപ്പം വൃത്തിയാക്കാൻ സാധിക്കും. ചെറുചൂട് വെള്ളം സിങ്കിലേക്ക് ഒഴിക്കണം. ശേഷം അതിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ഇടാം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകിയാൽ മതി. തടഞ്ഞുനിൽക്കുന്ന മാലിന്യങ്ങൾ എളുപ്പം നീക്കം ചെയ്യാൻ സാധിക്കും.