പഴം കേടുവരാതെ സൂക്ഷിക്കാൻ ഇത്രയും ചെയ്താൽ മതി

Published : Sep 27, 2025, 06:06 PM IST
banana

Synopsis

അധിക ദിവസം പഴം കേടുവരാതെ സൂക്ഷിക്കാൻ സാധിക്കില്ല. കാരണം ഇത് വാങ്ങി രണ്ടുദിവസം കഴിയുമ്പോഴേക്കും കറുത്ത് തുടങ്ങും. പിന്നീടിത് കഴിക്കാൻ സാധിക്കാതെ വരുന്നു.

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പഴം. ഇത് ഉപയോഗിച്ച് വ്യത്യസ്തമായ പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ അധിക ദിവസം പഴം കേടുവരാതെ സൂക്ഷിക്കാൻ സാധിക്കില്ല. കാരണം ഇത് വാങ്ങി രണ്ടുദിവസം കഴിയുമ്പോഴേക്കും കറുത്ത് തുടങ്ങും. പിന്നീടിത് കഴിക്കാൻ സാധിക്കാതെ വരുന്നു. പഴത്തിൽ എത്തിലീൻ അടങ്ങിയിട്ടുണ്ട്. ഇതുമൂലം പഴം പെട്ടെന്ന് പഴുക്കുന്നു. പഴം ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.

  1. ചൂടും ഈർപ്പവും അമിതമായി ഉണ്ടാകുമ്പോൾ പഴം പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്. കൂടാതെ മറ്റു പഴവർഗ്ഗങ്ങൾക്കൊപ്പം സൂക്ഷിക്കുമ്പോൾ അതിൽ നിന്നും എത്തിലീൻ വാതകം പുറത്തുവിടുകയും ഇത് പഴം പെട്ടെന്ന് ഇല്ലാതാവാൻ കാരണമാവുകയും ചെയ്യുന്നു.

2. പഴത്തിന്റെ നിറം മാറിക്കഴിഞ്ഞാൽ ഇതിന്റെ രുചിയിലും ഘടനയിലും മാറ്റങ്ങൾ സംഭവിക്കുന്നു. പഴുത്ത് കഴിഞ്ഞാൽ അധിക ദിവസം പഴം സൂക്ഷിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഉടനെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

3. അമിതമായ ചൂടിലോ എന്നാൽ തണുപ്പിലോ പഴം സൂക്ഷിക്കാൻ പാടില്ല. ഇത് റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നതാണ് ഉചിതം.

4. സൂര്യപ്രകാശമോ ഈർപ്പമോ ഇല്ലാത്ത സ്ഥലത്താവണം പഴം സൂക്ഷിക്കേണ്ടത്. ഓവൻ, ഗ്യാസ് സ്റ്റൗ, ജനാല എന്നിവയുടെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം.

5. ആപ്പിൾ, അവോക്കാഡോ, തക്കാളി എന്നിവയ്‌ക്കൊപ്പം പഴം സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇവയിൽ നിന്നും എത്തിലീൻ പുറന്തള്ളുകയും ഇത് പഴം പെട്ടെന്ന് പഴുക്കാൻ കാരണമാവുകയും ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്