ഉരുളകിഴങ്ങ് കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ

Published : Jun 23, 2025, 11:47 AM IST
Potato

Synopsis

ഉരുളക്കിഴങ്ങിൽ നിന്നും ഈർപ്പം ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ചെറിയ കറുത്ത പാടുകൾ കണ്ടാലും അത് മുറിച്ച് നോക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.

ശരിയായ രീതിയിൽ സൂക്ഷിച്ചാൽ എത്ര ദിവസംവരെയും ഉരുളകിഴങ്ങ് കേടുവരാതെ ഇരിക്കും. സാധാരണയായി ഉരുളകിഴങ്ങ് വാങ്ങി കുറച്ച് ദിവസം കഴിയുമ്പോഴേക്കും ഇത് മുളച്ച് വരാറുണ്ട്. ശരിയായ രീതിയിൽ സൂക്ഷിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉരുളകിഴങ്ങ് കേടുവരാതെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

  1. ഉപയോഗിക്കുന്നതിന് മുന്നേ ഉരുളകിഴങ്ങ് മുളച്ചതാണോ, പൂപ്പലുണ്ടോ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ കണ്ടാൽ ഉരുളകിഴങ്ങ് കേടായെന്നാണ് മനസിലാക്കേണ്ടത്.

2. ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ, ദുർഗന്ധം എന്നിവ ഉണ്ടായാലും ഉരുളകിഴങ്ങ് ഉപയോഗിക്കാൻ പാടില്ല.

3. ഉരുളക്കിഴങ്ങിൽ നിന്നും ഈർപ്പം ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ചെറിയ കറുത്ത പാടുകൾ കണ്ടാലും അത് മുറിച്ച് നോക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.

4. അമിതമായി തണുപ്പുള്ള സ്ഥലങ്ങളിൽ ഉരുളകിഴങ്ങ് സൂക്ഷിക്കാൻ പാടില്ല. ഇത് ഉരുളക്കിഴങ്ങിലെ സ്റ്റാർച്ചിനെ പഞ്ചസാരയാക്കി മറ്റും. ഇത് ഉരുളക്കിഴങ്ങിന്റെ രുചിയെ ബാധിക്കുന്നു. അതിനാൽ തന്നെ അമിതമായ ചൂടും തണുപ്പും ഇല്ലാത്ത സ്ഥലങ്ങളിൽ ഉരുളകിഴങ്ങ് സൂക്ഷിക്കാം.

5. ഉരുളക്കിഴങ്ങിൽ അമിതമായി വെളിച്ചമടിച്ചാൽ പെട്ടെന്ന് കേടായിപ്പോകാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ സോളനീൻ എന്ന വിഷ സംയുക്തം ഉരുളകിഴങ്ങ് ഉല്പാദിപ്പിക്കുന്നു. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്.

6. വായു സഞ്ചാരമുള്ള സ്ഥലത്തായിരിക്കണം ഉരുളകിഴങ്ങ് സൂക്ഷിക്കേണ്ടത്. അടച്ചിട്ട സ്ഥലങ്ങൾ ഒഴിവാക്കാം. പകരം നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ഉരുളകിഴങ്ങ് സൂക്ഷിക്കാം.

7. ഉരുളകിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ല. തണുപ്പുള്ള സ്ഥലങ്ങളിൽ ഉരുളകിഴങ്ങ് സൂക്ഷിച്ചാൽ പെട്ടെന്ന് കേടാകുന്നു. അതേസമയം മുറിച്ചതോ വേവിച്ചതോ ആയ ഉരുളകിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്