വിനാഗിരി ഉപയോഗിച്ച് ഇങ്ങനെ ചെയ്തു നോക്കൂ; അടുക്കള ജോലി എളുപ്പമാകും

Published : Jun 21, 2025, 12:20 PM IST
 vinegar

Synopsis

ബാക്ടീരിയകളെ നശിപ്പിക്കാനും നാരുകൾ കൂടുതൽ വിഘടിപ്പിക്കാനും ഇത് സഹായിക്കും. ഇത് മാംസത്തെ കൂടുതൽ മൃദുവാക്കുന്നു.

വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന സ്ഥലം അടുക്കളയാണ്. ഭക്ഷണം പാകം ചെയ്യുവാനും വൃത്തിയാക്കാനും തുടങ്ങി നിരവധി കാര്യങ്ങളാണ് അടുക്കളയിൽ ചെയ്യാനുള്ളത്. ഇതിന് കൂടുതൽ സമയം ചിലവഴിക്കേണ്ടതായും വരാറുണ്ട്. എന്നാൽ അടുക്കള ജോലികൾ ഇനി എളുപ്പമാക്കാൻ സാധിക്കും. വിനാഗിരി ഉപയോഗിച്ച് ഇക്കാര്യങ്ങൾ ചെയ്ത് നോക്കൂ.

മാംസം മൃദുവാക്കാം

മാംസം മൃദുവാക്കാൻ വിനാഗിരി സഹായിക്കുന്നു. ബാക്ടീരിയകളെ നശിപ്പിക്കാനും നാരുകൾ കൂടുതൽ വിഘടിപ്പിക്കാനും ഇത് സഹായിക്കും. ഇത് മാംസത്തെ കൂടുതൽ മൃദുവാക്കുന്നു. കൂടാതെ മാംസത്തിന്റെ തൊലിയിൽ നിന്ന് ഒട്ടിപ്പിടിക്കുന്നതും കൊഴുപ്പുള്ളതുമായ എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്യാനും വിനാഗിരി ഉപയോഗിക്കാവുന്നതാണ്.

മസാലക്കൂട്ട്

അച്ചാറുകളും മസാലകളും കേടുവരാതെ ദിവസങ്ങളോളമിരിക്കാൻ വിനാഗിരി മതി. മസാല പാത്രത്തിന്റെ അടിയിലോ ഭരണി ഏതാണ്ട് കാലിയാകുമ്പോഴോ വിനാഗിരി ചേർക്കാം. വിനാഗിരി ചേർത്തതിനുശേഷം പാത്രം നന്നായി ഇളക്കണം. ഇത് രുചിയെ ബാധിക്കാതെ തന്നെ മസാല അയവുള്ളതാക്കാൻ സഹായിക്കുന്നു.

കേടുവരാതെ സൂക്ഷിക്കാം

ചീസ് പോലുള്ളവ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ കഠിനമാകാൻ സാധ്യതയുണ്ട്. നനഞ്ഞ തുണിയിൽ ചീസ് പൊതിഞ്ഞ് ഒരു പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ചീസ് കഠിനമാകുന്നത് തടയാൻ ഇത് സഹായിക്കുന്നു. അതേസമയം ചീര, ലെറ്റൂസ് തുടങ്ങിയ ഇലക്കറികൾ രണ്ട് കപ്പ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ വെളുത്ത വിനാഗിരിയിൽ മുക്കിവയ്ക്കാം. ഇത് പച്ചക്കറികൾ ദിവസങ്ങളോളം കേടുവരാതിരിക്കാൻ സഹായിക്കുന്നു.

പുളിയുള്ള ചേരുവകൾ

എല്ലാത്തരം ചേരുവകളും എപ്പോഴും അടുക്കളയിൽ ഉണ്ടായിരിക്കണമെന്നില്ല. മോര്, നാരങ്ങ, ഉപ്പ് എന്നിവയ്‌ക്കെല്ലാം പകരമായി വിനാഗിരി ഉപയോഗിക്കാം. സലാഡുകൾക്കും മറ്റ് വിഭവങ്ങൾക്കൊപ്പവും വിനാഗിരി ഉപയോഗിക്കാൻ സാധിക്കും.

വൃത്തിയാക്കാം

വൃത്തിയാക്കാനും വിനാഗിരി നല്ലതാണ്. കട്ടിങ് ബോർഡ്, സ്റ്റീൽ, ഗ്ലാസ് പാത്രങ്ങൾ തുടങ്ങിയവ വൃത്തിയാക്കാൻ വിനാഗിരി ഉപയോഗിക്കാം.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്