
കേരളത്തില്‍ ബാറുകള്‍ പൂട്ടിയതോടെയാണ് ബിയര്‍ പാര്‍ലറുകള്‍ കൂണുപോലെ മുളച്ചുപൊന്തിയത്. പുതിയ പാതയോര വിധി സുപ്രീംകോടതിയില്‍നിന്ന് വന്നതോടെ കൂറേ ബിയര്‍ പാര്‍ലറുകള്‍ പൂട്ടിപ്പോയെന്നത് വേറെ കാര്യം. എന്നിരുന്നാലും മുമ്പെന്നത്തേക്കാളും ബിയറിന്റെ ഉപയോഗം കേരളത്തില്‍ കൂടുതലാണ്. അതിനൊപ്പം തന്നെ ബിയറിന് ലഹരി ലഭിക്കാന്‍വേണ്ടി മായം ചേര്‍ക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. മോശം ബീയറും നല്ല ബിയറും വിപണിയില്‍ ലഭിക്കുന്നുണ്ടെന്ന് സാരം. ഈ സാഹചര്യത്തില്‍ ബിയര്‍ നല്ലതാണോ ചീത്തയാണെോയെന്ന് തിരിച്ചറിയാന്‍ ചില കാര്യങ്ങള്‍ പറഞ്ഞുതരാം...
മണത്തറിയാം...
കുടിക്കുന്നതിന് മുമ്പ് ബിയറിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ആദ്യം അത് മണത്തുനോക്കുകയാണ് വേണ്ടത്. നല്ല ബിയറിന് പഴച്ചാറിന്റെ മണമുണ്ടാകും. ബിയര്‍ മോശമാണെങ്കില്‍, സ്‌പിരിറ്റിന്റെ മണമാകും അധികമുണ്ടാകുക.
രുചിച്ചറിയാം...
നല്ല ബിയര്‍ ആണെങ്കില്‍ ചവര്‍പ്പ് അധികമുണ്ടാകില്ല. പച്ചവെള്ളം പോലെ അനായാസം കുടിച്ചിറക്കാനാകും. എന്നാല്‍ മോശം ബിയര്‍ ആണെങ്കില്‍ നല്ല ചവര്‍പ്പ് ആയിരിക്കും. കുടിക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടാകും.
ബോട്ടില്‍ ശ്രദ്ധിക്കുക...
തവിട്ട് നിറത്തിലുള്ള ബോട്ടിലിലുള്ള ബിയര്‍ വാങ്ങാന്‍ ശ്രമിക്കുക. പച്ച, വെള്ള കുപ്പികളില്‍ വരുന്ന ബിയര്‍ ചീത്തയാകാനുള്ള സാധ്യത കൂടുതലാണ്. ബിയര്‍ ഉല്‍പാദിപ്പിച്ച് ഏറെക്കാലം സൂര്യപ്രകാശം തട്ടാതെ സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ പച്ച, വെള്ള കുപ്പികളില്‍ സൂര്യപ്രകാശം ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. തവിട്ട് ബോട്ടിലില്‍ ഈ സാധ്യത കുറവായിരിക്കും. അള്‍ട്രാ വയലറ്റ് രശ്‌മികള്‍ ഏല്‍ക്കുന്നതാണ് ബിയറിന്റെ ഗുണനിലവാരം ഇല്ലാതാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam