താരനും മുടികൊഴിച്ചിലും അകറ്റാൻ ഉലുവ ഹെയർ പായ്ക്ക്; ഉപയോ​ഗിക്കേണ്ട വിധം

By Web TeamFirst Published Jan 8, 2019, 3:24 PM IST
Highlights

താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ഉലുവ.  പേൻ ശല്യം, അകാലനര എന്നിവ ഇല്ലാതാക്കാനും ഉലുവ വളരെ നല്ലതാണ്. വീട്ടിൽ എളുപ്പം പരീക്ഷിക്കാവുന്ന ഒന്നാണ് ഉലുവ ഹെയർ പായ്ക്ക്. 

ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിലും താരനും. മുടികൊഴിച്ചിലും താരനും അകറ്റാൻ കടകളിൽ വിവിധതരം എണ്ണകളും ഷാംപൂവുകളും ഉണ്ട്. ഷാംപൂവുകളും എണ്ണകളും ഉപയോ​ഗിച്ചിട്ടും താരൻ പോകുന്നില്ലെന്ന് ചിലർ പറയാറുണ്ട്. എന്നാൽ ഇവ രണ്ടിനും വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്.  കറികളിൽ നമ്മൾ പ്രധാനമായും ഉപയോ​ഗിക്കാറുള്ള ഒന്നാണ് ഉലുവ. 

താരനും മുടികൊഴിച്ചിലും മാത്രമല്ല മറ്റ് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ് ഉലുവ. രണ്ടാഴ്ച്ച തുടർച്ചയായി ഉലുവ ഉപയോ​ഗിച്ചാൽ താരനും മുടികൊഴിച്ചിലും അകറ്റാനാകും. മുടി പൊട്ടുക, മുടി ചെറുപ്പത്തിലെ നരയ്ക്കുക, പേൻ ശല്യം എന്നിവയ്ക്കെല്ലാം ഉലുവ നല്ലൊരു മരുന്നാണ്. ഫോളിക്ക് ആസിഡ്, വിറ്റാമിൻ കെ, സി എന്നിവയാണ് മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നത്. താരനും മുടികൊഴിച്ചിലും തടയാൻ സഹായിക്കുന്ന ഉലുവ ഹെയർ പായ്ക്ക് ഉപയോ​ഗിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം. 

ഉലുവ ഹെയർ പായ്ക്ക് ഉപയോ​ഗിക്കേണ്ട വിധം...

ഒരു കപ്പ് ചൂടുവെള്ളത്തിൽ രണ്ട് ടീസ്പൂൺ ഉലുവയിട്ട് 15 മിനിറ്റ് വയ്ക്കുക. ശേഷം ഈ വെള്ളം തലയോട്ടിയിൽ മസാജ് ചെയ്യുക. 15 മിനിറ്റ് മസാജ് ചെയ്ത ശേഷം ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകാം.

തലേ ദിവസം രാത്രി ഒരു കപ്പ് വെള്ളത്തിൽ ഉലുവയിട്ട് വയ്ക്കുക. ശേഷം രാവിലെ അതിലേക്ക് അൽപം നാരങ്ങ നീര് ചേർത്ത് തലയോട്ടിയിൽ മസാജ് ചെയ്യുക. പേൻ ശല്യം, താരൻ എന്നിവ അകറ്റാൻ നല്ലൊരു പായ്ക്കാണിത്. 

രണ്ട് കപ്പ് വെള്ളത്തിൽ അൽപം ഉലുവയും നാരങ്ങ നീരും തേങ്ങപാലും ചേർത്ത് തല നല്ല പോലെ കഴുകുക. മുടി തിളക്കമുള്ളതാക്കാനും മുടിയ്ക്ക് ബലം കിട്ടാനും ഈ പായ്ക്ക് സഹായിക്കും. 

click me!