കുമ്പളങ്ങ ജ്യൂസ് ശീലമാക്കൂ; ഈ രോ​ഗങ്ങൾ അകറ്റാം

By Web TeamFirst Published Jan 8, 2019, 10:39 AM IST
Highlights

 ദിവസവും കുമ്പളങ്ങ ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അകറ്റി എച്ച്ഡിഎൾ കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ കുമ്പളങ്ങ ജ്യൂസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രക്തയോട്ടം വർധിപ്പിക്കാനും രക്തശുദ്ധിക്കും കുമ്പളങ്ങ നല്ലൊരു മരുന്നാണ്.

എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കുമ്പളങ്ങ. ശരീരത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാനുള്ള കഴിവ് കുമ്പളങ്ങയ്ക്കുണ്ട്. ദിവസവും കുമ്പളങ്ങ ജ്യൂസായോ അല്ലാതെ കഴിക്കുന്നത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അകറ്റി എച്ച്ഡിഎൽ കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. 

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ കുമ്പളങ്ങ ജ്യൂസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രക്തയോട്ടം വർധിപ്പിക്കാനും രക്തശുദ്ധിക്കും കുമ്പളങ്ങ നല്ലൊരു മരുന്നാണ്. പ്രമേഹരോഗികള്‍ കുമ്പളങ്ങ ധാരാളമായി ഉപയോഗിക്കുന്നത് പ്രവര്‍ത്തനം നിലച്ചുപോയ ഇന്‍സുലിന്‍ ഉല്പാദനകോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കുന്നതിനും, ഇന്‍സുലിന്‍ കുത്തിവെയ്പ്പിന്റെ അളവ് കുറയ്ക്കുവാനും കഴിയുന്നതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുമ്പളങ്ങ ​ഉത്തമമാണ്. 

ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും നല്ലൊരു പ്രതിവിധിയാണ് കുമ്പളങ്ങ. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിട്ടുമാറാത്ത ചുമ, തുമ്മൽ, ജലദോഷം എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് കുമ്പളങ്ങ. യൂറിനറി ഇൻഫെക്ഷൻ ഇന്ന് മിക്കവരിലും കണ്ട് വരുന്ന് പ്രശ്നമാണ്. മൂത്രത്തിലെ അണുബാധ മാറാൻ കുമ്പളങ്ങ ജ്യൂസിൽ അൽപം ഇഞ്ചി ചേർത്ത് കഴിക്കുന്നത് ​ഗുണം ചെയ്യും. 

മൂത്രത്തിലൂടെ ടോക്സിനുകൾ പുറന്തള്ളാൻ സഹായിക്കും. ശരീരത്തിൽ ജലാംശം കുറയുന്നത് ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ശരീരത്തിൽ ജലാംശം വേണ്ട തോതിൽ നിലനിർത്തിയാൽ രോഗങ്ങൾ ഒരു പരിധി വരെ അകറ്റാനാകും. ശരീരത്തിൽ ജലാംശം നിലനിർത്തിയാൽ കോശങ്ങളുടെ പ്രവർത്തനത്തിന് ഗുണം ചെയ്യും. 

click me!