കുട്ടികൾ ഒരു ദിവസം എത്ര ​ഗ്ലാസ് വെള്ളം കുടിക്കണം?

Published : Jan 20, 2019, 09:56 AM ISTUpdated : Jan 20, 2019, 10:05 AM IST
കുട്ടികൾ ഒരു ദിവസം എത്ര ​ഗ്ലാസ് വെള്ളം കുടിക്കണം?

Synopsis

മുതിര്‍ന്നവരെപ്പോലെ ദാഹം വരുമ്പോള്‍ തനിയെ പോയി വെള്ളം കുടിക്കുന്ന ശീലം കുട്ടികള്‍ക്ക് കുറവാണ്. കുട്ടികളിലെ വെള്ളം കുടിയുടെ അളവും വ്യത്യസ്തമാണ്. അവരുടെ പ്രായം, ശാരീരികാധ്വാനം, കാലാവസ്ഥ എന്നിങ്ങനെ ഒരുപാട് ഘടകങ്ങള്‍ ഇതിലുണ്ട്.  കുട്ടികൾ ഒരു ദിവസം എത്ര ഗ്ലാസ്സ് വെള്ളം കുടിക്കണമെന്നതിന്റെ പറ്റി രക്ഷിതാക്കൾക്ക് സംശയമുണ്ടാകും . 

വെള്ളം ജീവന്റെ അടിസ്ഥാനമാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും കാണില്ല. വെള്ളം കുടിക്കുന്നതിന്റെ ​ഗുണങ്ങളും ചെറുതൊന്നുമല്ല. മുതിര്‍ന്നവരുടെ ശരീരത്തില്‍  60% വെള്ളമാണ്. ചെറിയ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ഇത് 75% ആണ്. ശരീരത്തിൽ നിന്നു വിഷാംശം നീക്കം ചെയ്യാന്‍ വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ജലാംശം എത്ര കൂടുന്നുവോ അത്രത്തോളം നല്ലതാണെന്നാണ് പറയാറുള്ളത്. 

മുതിര്‍ന്നവരെപ്പോലെ ദാഹം വരുമ്പോള്‍ തനിയെ പോയി വെള്ളം കുടിക്കുന്ന ശീലം കുട്ടികള്‍ക്ക് കുറവാണ്. കുട്ടികളിലെ വെള്ളം കുടിയുടെ അളവും വ്യത്യസ്തമാണ്. അവരുടെ പ്രായം, ശാരീരികാധ്വാനം, കാലാവസ്ഥ എന്നിങ്ങനെ ഒരുപാട് ഘടകങ്ങള്‍ ഇതിലുണ്ട്. കുട്ടികൾ ഒരു ദിവസം എത്ര ഗ്ലാസ്സ് വെള്ളം കുടിക്കണമെന്നതിന്റെ പറ്റി രക്ഷിതാക്കൾക്ക് സംശയമുണ്ടാകും. 

4 - 13 വയസ്സു വരെയുള്ള കുട്ടികൾ ദിവസവും ആറു മുതൽ എട്ട് ഗ്ലാസ്സ് വരെ വെള്ളം കുടിക്കണമെന്നാണ് യൂറോപ്യന്‍ ഫുഡ്‌ സേഫ്റ്റി അതോറിറ്റി പറയുന്നു. അതിലും ചെറിയ കുട്ടികൾക്ക് കുറച്ചു കൂടി കുറഞ്ഞ അളവില്‍ വെള്ളം കൊടുക്കാം. യൂറോപ്യന്‍ ഫുഡ്‌ സേഫ്റ്റി അതോറിറ്റി നിഷ്കര്‍ഷിക്കുന്നത് ഇങ്ങനെ...

4-8 വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികൾ- 1.1 - 1.3 ലിറ്റര്‍ 

9-13 വയസ്സിടയില്‍ പ്രായമുള്ള പെണ്‍കുട്ടികൾ -  1.3-  1.5 ലിറ്റര്‍ 

9-13 വയസ്സിനിടയില്‍ പ്രായമുള്ള ആണ്‍കുട്ടികൾ- 1.5- 1.7 ലിറ്റര്‍ 

വെള്ളം കുടിക്കുന്നതില്‍ നിന്നു മാത്രമല്ല നമ്മുടെ ശരീരത്തില്‍ ജലാംശം എത്തുന്നത്. നമ്മള്‍ കഴിക്കുന്ന മറ്റ് ആഹാരങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ നിന്നും ജലാംശം നമ്മളിലെത്തും. വലിയവരെ അപേക്ഷിച്ചു ചെറിയ കുട്ടികള്‍ക്ക് പലപ്പോഴും ദാഹം തിരിച്ചറിയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ അവര്‍ക്ക് അടിക്കടി വെള്ളം കൊടുക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളിൽ വെള്ളം കുടി കുറഞ്ഞാൽ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. നിര്‍ജലീകരണം മുതല്‍ വിവിധ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നത് വരെയുള്ള സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിവയ്ക്കും.

വെള്ളം ശരീരത്തെ ശുദ്ധീകരിക്കുന്നു...

വെള്ളം ശരീരത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. അതായത് നമ്മുടെ ശരീരത്തിനകത്ത് കടന്നുകൂടുന്ന വിഷാംശങ്ങളെ മൂത്രത്തിലൂടെയും മലത്തിലൂടെയും വിയര്‍പ്പിലൂടെയും പുറന്തള്ളണമെങ്കില്‍ വെള്ളം അത്യാവശ്യമാണ്. ഇതെല്ലാം കൃത്യമായി നടക്കണമെങ്കില്‍ എല്ലായ്‌പോഴും ശരീരത്തില്‍ വെള്ളം ഉണ്ടായിരിക്കണം. 

ബുദ്ധിയുടെയും നാഡീവ്യവസ്ഥയുടെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഓക്‌സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുന്നത് രക്തമാണ്. ഈ രക്തത്തിന്റെ ഏതാണ്ട് 80-മുതല്‍ 90 ശതമാനം വരെയും വെള്ളമാണ്. അപ്പോള്‍ വെള്ളമില്ലെങ്കില്‍ രക്തത്തിന്റെ കാര്യത്തിലും തീരുമാനമാകും. വിഷാദം, ഉത്കണ്ഠ- തുടങ്ങിയ മാനസികപ്രശ്‌നങ്ങളുള്ളവര്‍ തീര്‍ച്ചയായും ഇടവിട്ട് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി