ആറ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരില്‍ ഹൃദ്രോഗങ്ങള്‍ വരാമെന്ന് പഠനം

By Web TeamFirst Published Jan 19, 2019, 11:01 PM IST
Highlights

ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് ഉറക്കക്കുറവ്.  ഉറക്കക്കുറവ് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ആറ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരില്‍ ഹൃദ്രോഗങ്ങള്‍ വരാമെന്ന് പഠനം.
 

രാത്രിയില്‍ ആറ് മണിക്കൂറിന് താഴെയാണ് നിങ്ങള്‍ ഉറങ്ങുന്നതെങ്കില്‍ അത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാമെന്ന് പഠനം. ‍ജേണൽ ഓഫ് ദി അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് പറയുന്നത്. ആറ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരില്‍ ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത 27 ശതമാനം കൂടുതല്‍ ആണ്. 

ഇടവിട്ടോ, ചഞ്ചലമായോ ഉറക്കം ലഭിക്കുന്നവരിലും അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. 3,974 സ്ത്രീ പുരുഷന്മാരുടെ ഇടുപ്പില്‍ ആക്‌സിലറോമീറ്റര്‍ ഘടിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. ഏഴു രാത്രികളായി ഇവര്‍ എത്ര സമയം ഉറങ്ങുന്നുണ്ടെന്നും അത് ആഴത്തിലുള്ളതാണോ, ഇടയ്ക്ക് എഴുന്നേല്‍ക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ​ഗവേഷകർ നിരീക്ഷിക്കുകയും ചെയ്തു. ഈ സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ത്രീ ഡയമെന്‍ഷണല്‍ അള്‍ട്രാ സൗണ്ടിന് വിധേയരാക്കി.

 ഇവരുടെ ധമനികളിലൂടെയുള്ള രക്ത പ്രവാഹവും മറ്റ് ശാരീരിക അവസ്ഥകളും മനസ്സിലാക്കാനുള്ള പരിശോധനകളായിരുന്നു നടത്തിയത്. പ്രമേഹം, പുകവലി, ഗ്ലൂക്കോസ്, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുകയും ചെയ്തു. ആരോഗ്യമുള്ള യുവാക്കളില്‍ ആരംഭത്തില്‍ തന്നെ അസുഖം കണ്ടുപിടിക്കാന്‍ സാധിക്കുന്നുവെന്ന് ​ഗവേഷകനായ ഡോ.വാലന്റൈന്‍ ഫസ്റ്റര്‍ പറയുന്നു. 

click me!