
ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ച് വരികയാണ്. ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ, പ്രമേഹം, പൊണ്ണത്തടി പോലുള്ള അസുഖങ്ങൾ ഉണ്ടാക്കും. ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളില്‍ ആസ്തമയും ചര്‍മ്മരോഗമായ എക്‌സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മിക്ക പഠനങ്ങളിലും പറയുന്നു.
പിസ, ബര്‍ഗ്ഗര്‍, സാൻവിച്ച് തുടങ്ങിയ ഫാസ്റ്റ്ഫുഡുകളാണ് പ്രധാന വില്ലന്മാർ. ഇവയില്‍ പൂരിത കൊഴുപ്പുകള്‍, പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ആസ്തമ, എക്‌സിമ, ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളം വരിക എന്നിവയും ഇതു മൂലമുണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍. അതിനാല്‍ പരമാവധി ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയാണ് നല്ലത്.
ഇറച്ചി,മുട്ട,വറുത്ത ഭക്ഷണങ്ങള്‍ എന്നിവ കൂടുതലായി ഉപയോഗിക്കുന്നതും ,മദ്യത്തിനും,പുകവലിക്കും അടിമപ്പെടുന്നതും രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഭക്ഷണ ശാലകളില്‍ നിന്ന് ചൂടോടെ ലഭിക്കുന്നത് പലപ്പോഴും പഴകിയ ഭക്ഷണമാണ്.പഴകിയ ഭക്ഷണത്തിലെ ബാക്ടീരിയയാണ് വില്ലനായി മാറുന്നത്. അതുപോലെ ഉപയോഗിച്ച എണ്ണ ആവര്‍ത്തിച്ച് ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന രാസ മാറ്റവും ഇതുപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകുന്നു.
പകല്‍ ഉറക്കം,വ്യായാമമില്ലായ്മ, അരിയാഹാരവും,മാംസാഹാരവും തുടര്‍ച്ചയായി ഉപയോഗിക്കുന്നതും ജീവിത ശൈലീരോഗങ്ങള്‍ക്ക് കാരണമാണ്. സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം വെെകാമെന്നും പഠനങ്ങൾ പറയുന്നു.
ആഴ്ചയില്‍ രണ്ടില്‍ കൂടുതല്‍ തവണ ജങ്ക് ഫുഡ് കഴിക്കുന്ന സ്ത്രീകള്‍ക്ക് വന്ധ്യതാപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പഠനം വിശദീകരിക്കുന്നു. ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, യുകെ, അയര്‍ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 5598 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷനാണ് പുറത്തുവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam