കായിക താരങ്ങൾ പരിക്കുകളിൽ നിന്നും സുഖം പ്രാപിക്കുന്നത് ഇങ്ങനെയാണ്...

Published : Jan 29, 2019, 06:38 PM ISTUpdated : Jan 29, 2019, 06:58 PM IST
കായിക താരങ്ങൾ പരിക്കുകളിൽ നിന്നും സുഖം പ്രാപിക്കുന്നത് ഇങ്ങനെയാണ്...

Synopsis

അനേകം കായികതാരങ്ങൾ മുട്ട് ഉളുക്ക്, മറ്റ് ഗുരുതര പരുക്കുകൾ എന്നിവ മൂലം പി.ആർ.പിക്ക് വിധേയരായിട്ടുണ്ട്. പി.ആർ.പി തെറാപ്പിയ്ക്ക് വയസ്സ്, ലിംഗം, ശരീരഘടന എന്നിവ ഒരു പ്രശ്നമാവുന്നില്ല. എന്നാൽ ഈ ചികിത്സയുടെ ഫലപ്രാപ്തി മറ്റ് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

പി.ആർ.പി (പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മാ തെറാപ്പി) എന്നത് ഒരു പ്ലേറ്റ് ലെറ്റ് ഏകോപനമാണ്. അത് രോഗിയുടെ രക്തത്തിലെ വളർച്ചാ ഘടകങ്ങളെ വർദ്ധിപ്പിക്കുന്നു. പരിക്കേറ്റ അല്ലെങ്കിൽ ബാധിച്ച ശരീരത്തിന്റെ ഏതെങ്കിലും ഭാ​ഗത്ത് കുത്തി വച്ചാൽ അത് ശമന ശക്തി വർദ്ധിപ്പിക്കുന്നു. പ്ലാസ്മയുടെ ചെറിയ അളവിലുള്ള പ്ലേറ്റ് ലെറ്റ് വളർച്ചാഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ടിഷ്യു പുനരുൽപ്പാദനത്തിന് അനുയോജ്യമായ ഒരു 'ഐഡിയൽ എൻവയോൺമെന്റ് ' സൃഷ്ടിക്കുന്നത്. അതിനെ ബയോളജിക്കൽ തെറാപ്പി എന്നു വിളിക്കുന്നു. 

പി.ആർ.പി എങ്ങനെ പ്രവർത്തിക്കുന്നു?

പി.ആർ.പി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമല്ല. എങ്കിലും ലബോറട്ടറി പഠനങ്ങൾ പി.ആർ.പിയിൽ വളർച്ചാഘടകങ്ങളുടെ വർദ്ധിച്ചുവരുന്ന കേന്ദ്രീകരണം ശമന പ്രക്രിയയെ വേഗത്തിലാക്കാൻ കഴിയുന്നു. നിരവധി ഓർത്തോപീഡിക് അവസ്ഥകൾക്കുള്ള ഒരു നൂതന ചികിത്സാരീതിയാണിത്. ദുബായിൽ ഉള്ള തുമ്പയ് ഹോസ്പിറ്റലിൽ ഈ തെറാപ്പിക്ക് മികച്ച സൗകര്യങ്ങളാണുള്ളത്. 

വളരെ പ്രശസ്തരായ കായികതാരങ്ങൾ, ഗോള്‍ഫ് താരം ടൈഗർ വുഡ്സ്, ടെന്നീസ് താരം റാഫേൽ നദാൽ തുടങ്ങി അനേകം കായികതാരങ്ങൾ മുട്ട് ഉളുക്ക്, മറ്റ് ഗുരുതര പരുക്കുകൾ എന്നിവ മൂലം പിആർപിക്ക് വിധേയരായിട്ടുണ്ട്. പിആർപി തെറാപ്പിയ്ക്ക് വയസ്സ്, ലിംഗം, ശരീരഘടന എന്നിവ ഒരു പ്രശ്നമാവുന്നില്ല. എന്നാൽ ഈ ചികിത്സയുടെ ഫലപ്രാപ്തി മറ്റ് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

ശരീരത്തിന്റെ ഏത് ഭാഗമാണ് ചികിത്സയ്ക്ക് വിധേയമാകുന്നത്?

രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യം (രോഗിയുടെ ഓട്ടോലോഗ്സ് പ്ലേറ്റ് ലെറ്റുകളുടെ ആരോഗ്യം)
പരുക്ക് ഗുരുതരമാണോ? (വീഴ്ചയിൽ നിന്നും സംഭവിച്ചത് അല്ലെങ്കിൽ വിട്ടുമാറാത്ത പരിക്ക് (ദീർഘകാലമായി ഉള്ളത്)
പിആർപി തയ്യാറെടുപ്പും അഡ്മിനിസ്ട്രേഷനുമായും ബന്ധപ്പെട്ട പൊരുത്തക്കേടുകൾ
പുനർനിർമിക്കാനാകാത്ത, യാന്ത്രിക-രക്തചംക്രമണമുള്ള ഉൽപ്പന്നം
പിആർപി ലഭിക്കുന്നതിന് വാണിജ്യപരമോ അല്ലെങ്കിൽ ലബോറട്ടറിയൽ തയ്യാറാക്കുന്നതിനുള്ള വൈവിധ്യങ്ങൾ
കുത്തിവയ്പ്പ് അല്ലെങ്കിൽ ആപ്ലിക്കേഷൻ ടെക്നിക്, ഹാംപ് ഡെറിവേറ്റീവ് എംപ്ലോയ്ഡ് വ്യാപ്തിയും സമയക്രമവും അഡ്മിനിസ്ട്രേഷൻ ആവൃത്തി

സാധാരണ പിആർപി കുത്തിവയ്ക്കൽ പ്രക്രിയ

ഒരു ഹെൽത്ത് കെയർ പ്രൊഫഷണൽ നിങ്ങളുടെ രക്ത സാമ്പിൾ ശേഖരിക്കും. എവിടെയാണ് പി.ആർ.പി കുത്തിവെക്കുക എന്നത് സാമ്പിളിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഒരു പഠനത്തിനു വേണ്ടി മുട്ടിലേക്ക് കുത്തിവയ്ക്കാൻ എടുക്കുന്ന രക്തത്തിന്റെ അളവ് 60 മില്ലി ലിറ്റർ ആണ്.
വിഭജിക്കപ്പെട്ട പ്ലാസ്മയെ സാങ്കേതിക വിദഗ്ദ്ധൻ പരിക്കേറ്റ ഭാഗത്ത് കുത്തിവയ്ക്കുന്നു.

പിആർപിക്ക് ശേഷം രോഗികൾക്ക് എന്തു പ്രതീക്ഷിക്കാം?

പ്ലേറ്റ് ലെറ്റ് റിച്ച് പ്ലാസ്മാ തെറാപ്പിയ്ക്ക് ശേഷം രോഗികൾക്ക് ഏതാനും ദിവസം വേദന അനുഭവപ്പെട്ടേക്കാം. ഇത് രോ​ഗശമന പ്രക്രിയ ആരംഭിച്ചതിന്റെ ഒരു സൂചന കൂടിയാണ്. ചികിത്സയ്ക്ക് ശേഷം രോഗികൾക്ക് ജോലികളിലും മറ്റ് സാധാരണ പ്രവർത്തനങ്ങളിലും ഏർപ്പെടാവുന്നതാണ്. എന്നാൽ കുറച്ച് ദിവസത്തേക്ക് ഭാരം ഉയർത്തുകയും അതുപോലെയുള്ള പ്രയാസകരമായ പ്രവർത്തികളിലും ഏർപ്പെടാൻ പാടില്ല. 

പിആർപിയുടെ ഭാവി

പി.ആർ.പി തെറാപ്പിയുടെ വിജയം ഇപ്പോഴും ചോദ്യം ചെയ്യാവുന്നെങ്കിലും, അതുമായി ബന്ധപ്പെട്ട അപകടങ്ങൾ വളരെ കുറവാണ്. രോഗിയുടെ രക്തത്തിൽ നിന്നും പിആർപി ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ, ഈ പ്രക്രിയയിൽ സങ്കീർണതകൾ വളരെ കുറവാണ്. ദുബായിൽ പ്രവർത്തിക്കുന്ന തുമ്പയ് ഹോസ്പിറ്റൽ  ഈ ഗവേഷണത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ഈ ചികിത്സയുടെ ഭാഗമായി നല്ലൊരു ഫലമാണ് ഡോക്ടർമാർ നൽകുന്നത്. ഭാവിയിൽ ശുഭപ്രതീക്ഷ നൽകുന്ന ചികിത്സാരീതിയാണിത്. 

ലേഖനത്തിന് കടപ്പാട്: ഡോ. ബാലാ സാഹിബ് ഖാലേ
ഡയബെറ്റിസ് വിഭാഗം സ്പെഷ്യലിസ്റ്റ്,
തുംബേ ഹോസ്പിറ്റല്‍, ദുബായ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!