
ചുരുണ്ട മുടി സൂക്ഷിക്കാൻ അൽപം പ്രയാസമാണെങ്കിലും ഏറെ ഭംഗിയുള്ള ഒന്നാണ് ചുരുണ്ട മുടി. ചുരുണ്ട മുടി സംരക്ഷിക്കാനുള്ള നിരവധി ഉത്പന്നങ്ങൾ ഇപ്പോൾ വിപണികളിലുണ്ട്. ചുരുണ്ട മുടിയുള്ളവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ചുരുണ്ടമുടി ഒരിക്കലും ഇടകലര്‍ത്തി ചീകരുത്. മുകളില്‍ നിന്ന് താഴേക്ക് എന്ന രീതിയില്‍ ചീകുക. തലമുടിയിലെ ഉടക്കുകള്‍ കുറയ്ക്കാനും മുടി പൊട്ടിപ്പോകാതിരിക്കാനും ഇത് സഹായിക്കും.
തലമുടിയുടെ അറ്റം പൊട്ടിപ്പോകുന്നതു കൊണ്ട് ചുരുണ്ടമുടിയില്‍ നീളവ്യത്യാസം പെട്ടെന്നറിയാന്‍ കഴിയും. അതുകൊണ്ട് രണ്ടുമാസത്തിലൊരിക്കല്‍ തലമുടി നന്നായി വെട്ടിയൊതുക്കുക. ഇഴയകന്ന ചീപ്പ് ഉപയോഗിച്ച് ചുരുണ്ടമുടി ചീകുക. ഹെയര്‍ ബ്രഷ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ഹെയര്‍ ഡ്രെയര്‍ ഉപയോഗിച്ച് മുടി ഉണക്കാതിരിക്കുന്നതാണ് നല്ലത്. ചൂടാക്കിയ എണ്ണ തലയില്‍ നന്നായി തേച്ചുപിടിപ്പിച്ച ശേഷം, ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ഒരു ടൗവ്വല്‍ തലയില്‍ ചുറ്റുക.
ടൗവ്വലിന്റെ ചൂടുമാറുമ്പോള്‍ ഒരുതവണ കൂടി ഇങ്ങനെ ചെയ്യുക.സ്‌റ്റൈലിംഗ് ക്രീം അല്ലെങ്കില്‍ എണ്ണ എന്നിവ ഉപയോഗിക്കുമ്പോള്‍ ചുരുണ്ടതലമുടി വലിച്ചു പിടിച്ച് അറ്റം വരെയത് തേച്ചു പിടിപ്പിക്കാന്‍ ശ്രമിക്കുക. കളര്‍, ബ്ലീച്ച്, ജെല്ല്, സ്‌ട്രെയ്റ്റനിംഗ് ട്രീറ്റ്‌മെന്റ് എന്നിവ ഉപയോഗിക്കാൻ പാടില്ല. ഇത് മുടി പൊട്ടിപ്പോകാനും ആരോഗ്യം ഇല്ലാതാകാനും കാരണമാകും.
ഷാംബുവിന് പകരം കണ്ടീഷണര്‍ മാത്രം ഉപയോഗിച്ച് ചുരുളന്‍മുടി കഴുകുന്നതാണ് ഉത്തമം. മുട്ടയുടെ വെള്ള, ഒലിവ് ഓയില്‍, ആല്‍മണ്ട് ഓയില്‍ തുടങ്ങിയവ തലമുടിയില്‍ പുരട്ടുക. ശേഷം മുടി ഷാമ്പൂ ഉപയോഗിച്ച് വൃത്തിയായി കഴുകുക. ചുരുളന്‍മുടിയില്‍ തന്നെ വ്യത്യസ്തതകളുണ്ട്. ഏതുതരത്തിലുള്ള ചുരുളന്‍മുടിയാണെന്ന് തിരിച്ചറിഞ്ഞ ശേഷം ഹെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam