കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

By Web TeamFirst Published Sep 10, 2018, 12:53 PM IST
Highlights
  • കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ കരൾ രോഗങ്ങളുടെ ലക്ഷണമാകാം. പ്രായം കൂടുംതോറും ചർമ്മത്തിൽനിന്നും കൊള്ളജൻ നഷ്ടപ്പെടും, അങ്ങനെ ചർമ്മത്തിന്റെ കനം കുറയുകയും കൂടുതൽ വ്യക്തമായി കാണുകയും ചെയ്യും.കണ്ണിന് താഴെയുള്ള കറുത്തപ്പാടുകൾ മാറാൻ ആൽമണ്ട് ഓയിൽ ഏറെ നല്ലതാണ്. ആൽമണ്ട് ഒായിൽ ദിവസവും രണ്ട് നേരം പുരട്ടാൻ ശ്രമിക്കുക.

കണ്ണിന് താഴേയുള്ള കറുത്തപ്പാടുകൾ മിക്ക സ്ത്രീകൾക്കും വലിയ പ്രശ്നമാണ്. മിക്കവരും കണ്ണിന് ചുറ്റുമുള്ള കറുത്തപ്പാടുകൾ മാറാൻ പലതരത്തിലുള്ള ക്രീമുകളും എണ്ണകളും ഉപയോ​ഗിച്ച് കാണും. പക്ഷേ ഫലം ഉണ്ടായി കാണില്ല. കണ്ണുകളും കണ്ണുകൾക്ക്‌ ചുറ്റും ചൊറിയുന്നതും തിരുമുന്നതും ആ ഭാഗങ്ങളിലെ രക്ത ധമനികൾ വികസിക്കുന്നതിനും അതു വഴി കറുത്ത പാടുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.

ആഹാരത്തിൽ ആവശ്യത്തിനു പോഷകങ്ങൾ ഇല്ലെങ്കിലും, സമീകൃതമായ ആഹാരം കഴിക്കാതിരിക്കുകയും ചെയ്‌താൽ അതു കണ്ണിന്റെ താഴേയുള്ള ചർമ്മത്തിന്റെ നിറവ്യത്യാസത്തിനു കാരണമാകാം. മാത്രമല്ല, ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞാൽ അതു കറുത്ത പാടുകൾക്ക് കാരണമാകാം. അനീമിയ രോഗാവസ്ഥയിൽ ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയാറുണ്ട്, ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും ആവശ്യത്തിനു ഓക്സിജൻ എത്തുന്നില്ല എന്നതും ഈ രോഗാവസ്ഥ സൂചിപ്പിക്കുന്നു.

 ഗർഭധാരണ സമയത്തും ആർത്തവസമയത്തും ചർമ്മത്തിനു വിളർച്ച സംഭവിക്കും (ഇരുമ്പിന്റെ അളവ് കുറയുന്നതിനാൽ), അങ്ങനെ ചർമ്മത്തിനു താഴേയുള്ള രക്ത ധമനികൾ കൂടുതൽ വ്യക്തമായി കാണപ്പെടും. ആവശ്യത്തിനു ഉറക്കം ലഭിച്ചില്ലെങ്കിൽ ചർമ്മത്തിനു വിളർച്ച സംഭവിക്കാം. അങ്ങനെ ചർമ്മത്തിനു താഴേയുള്ള രക്ത ധമനികൾ കൂടുതൽ വ്യക്തമായി നീലനിറത്തിലോ കറുത്ത നിറത്തിലോ കാണപ്പെടും. 

കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ കരൾ രോഗങ്ങളുടെ ലക്ഷണമാകാം. പ്രായം കൂടുംതോറും ചർമ്മത്തിൽനിന്നും കൊള്ളജൻ നഷ്ടപ്പെടും, അങ്ങനെ ചർമ്മത്തിന്റെ കനം കുറയുകയും കൂടുതൽ വ്യക്തമായി കാണുകയും ചെയ്യും. ഉപ്പ് കഴിച്ചാൽ കണ്ണിന് താഴെയുള്ള പാടുകൾ കൂടുമെന്ന് ആരോ​ഗ്യവിദ​ഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

             കറുത്തപ്പാടുകൾ മാറ്റാനുള്ള പ്രതിവിധികൾ

  • ദിവസവും കുറഞ്ഞത് 10 ​​ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളം കൂടുതൽ കുടിച്ചാൽ ചർമ്മം കൂടുതൽ തിളക്കമുള്ളതാവുകയും അതൊടൊപ്പം കണ്ണിന് താഴേയുള്ള കറുത്തപ്പാടുകൾ മാറാനും സഹായിക്കും.
  • ദിവസവും യോ​ഗ ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്തപ്പാടുകൾ മാറാൻ ​ഗുണം ചെയ്യും. 
  • കണ്ണിന് താഴെയുള്ള കറുത്തപ്പാടുകൾ മാറാൻ ആൽമണ്ട് ഓയിൽ ഏറെ നല്ലതാണ്. ആൽമണ്ട് ഒായിൽ ദിവസവും രണ്ട് നേരം പുരട്ടാൻ ശ്രമിക്കുക.
  •  കറ്റാർവാഴ ജെല്ല് ദിവസവും കണ്ണിന് താഴെ പുരട്ടുന്നത് കറുത്തപ്പാടുകൾ മാറാൻ നല്ലതാണ്.
  • റോസ് വാട്ടർ ഉപയോ​ഗിച്ച് രണ്ട് നേരം മുഖം കഴുകുന്നത് കറുത്തപ്പാടുകൾ മാറ്റാനാകും. 
click me!