
കൂർക്കംവലി പലർക്കും വലിയ പ്രശ്നമാണ്. ഉറങ്ങാൻ കിടന്നാൽ ഉടനെ കൂർക്കംവലിച്ച് തുടങ്ങുന്നവരാണ് പലരും. കൂർക്കംവലിയുടെ പ്രധാനകാരണങ്ങളിലൊന്ന് പൊണ്ണത്തടിയും കുടവയറുമാണ്. അമിതവണ്ണമുള്ളവർക്കാണ് കൂർക്കംവലി കൂടുതലും ഉണ്ടാകാറുള്ളത്. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്തന്നെ കൂർക്കം വലിക്ക് ആശ്വാസം ലഭിക്കും.
കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. വളരെ ലളിതമായ ഭക്ഷണം വേണം രാത്രിസമയങ്ങളിൽ കഴിക്കാൻ. കിടക്കുന്നതിനു മുൻപ് മദ്യം, കാപ്പി, ചായ തുടങ്ങിയവ ഉപയോഗിക്കരുത്. ഉറക്ക ഗുളികകള്‍ ഉപയോഗിക്കുന്നതു കൃത്രിമമായി ഉറക്കം നൽകുമെങ്കിലും തൊണ്ടയിലെ പേശികൾ അയവുള്ളതാക്കുന്നതു കൊണ്ട് കൂർക്കം വലിക്ക് കാരണമാകാം.
കൃത്യമായ വ്യായാമം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമതയും പേശികളുടെ ദൃഢതയും വർധിപ്പിക്കും. വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിച്ച് നിർത്തുന്നതും കൂർക്കംവലി ഒഴിവാക്കാൻ സഹായിക്കും. തൊണ്ടയിലെയും മൂക്കിലെയും ഘടനാപരമായ തകരാറുകൾ ചികിത്സിച്ചു മാറ്റണം. കുട്ടികളിലെ തുടർച്ചയായ മൂക്കടപ്പും ജലദോഷവും നിയന്ത്രണ വിധേയമാക്കുമ്പോൾ കൂർക്കംവലി കുറയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam