വയറ് കുറയ്ക്കാന്‍ വെളുത്തുള്ളി

By Web DeskFirst Published Jan 29, 2017, 6:36 AM IST
Highlights

ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. 

ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ വെളുത്തുള്ളി സഹായിക്കും. വയറു കുറയ്ക്കാനും ഇതു നല്ലതാണ്. അമിതമായ വയറു കുറയ്ക്കാന്‍ വെറും മൂന്ന് അല്ലി വെളുത്തുള്ളി മതിയത്രെ. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. വെളുത്തുള്ളിയും നാരങ്ങയുമാണ് ഇതിന് ആവശ്യമായ സാധനങ്ങള്‍. 

മൂന്ന് അല്ലി വെളുത്തുള്ളി, ഒരു ചെറുനാരങ്ങ, ഒരു കപ്പു വെള്ളം, ചെറിയ കഷ്ണം ഇഞ്ചി. ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തില്‍ പിഴിഞ്ഞു ചേര്‍ക്കുക. ഇതിലേയ്ക്കു വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചു ചേര്‍ക്കണം. രാവിലെ ഭക്ഷണത്തിനു ശേഷം ഈ പാനീയം രണ്ടാഴ്ച അടുപ്പിച്ചു കുടിച്ചാല്‍ അമിതമായുള്ള വണ്ണം കുറയും.

click me!