പോണ്‍ കാണുന്നത് കുടുംബ ബന്ധങ്ങളെ ദൃഢമാക്കുന്നോ; പുതിയ പഠനം

By Web DeskFirst Published Jan 27, 2017, 3:53 PM IST
Highlights

ഒട്ടാവ: ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നത് ഉത്തമമായ കുടുംബ ബന്ധത്തിന് ഒട്ടും ചേര്‍ന്നതല്ലെന്നതാണ് പൊതുവിലുള്ള ഉപദേശം. ഇന്ത്യപോലുള്ള വളരെ ദൃഢമായ കുടുംബ ബന്ധങ്ങളുള്ള സമൂഹത്തില്‍ ഇത് ശരിയുമായിരിക്കാം. എന്നാല്‍ പോണ്‍ ചിത്രങ്ങള്‍ ദമ്പതികള്‍ ഒന്നിച്ച് കണ്ടാല്‍ കുഴപ്പമില്ലെന്നാണ് കാനഡയിലെ പശ്ചിമ ഒന്‍റാരിയോ സര്‍വകലാശാലയിലെ പഠനം പറയുന്നത്.

2015-16 കാലയളവിലാണ് പഠനം നടത്തിയത്. കുടുംബത്തിനുള്ളിലെ പോണ്‍ കാഴ്ചയ്‌ക്കെതിരേ മുമ്പ് ഇറങ്ങിയിരിക്കുന്ന സിദ്ധാന്തങ്ങളെയെല്ലാം പൊളിച്ചടുക്കിയിരിക്കുന്നതാണ് പുതിയ സിദ്ധാന്തം എന്നാണ് റിപ്പോര്‍ട്ട്. വിവാഹിതരായവരും പങ്കാളികളുമായി ഒമ്പതിലധികം വര്‍ഷം ഒന്നിച്ചു താമസിക്കുന്നവരുമായ അനേകം യുവാക്കളെ ഇവര്‍ പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ പോണ്‍ അഡിക്ഷന്‍ ഉള്ളവരെയും ഇല്ലാത്തവരെയും വേര്‍തിരിക്കുകയും ചെയ്തു. 

സെക്‌സ് മാഗസിന്‍ പതിവായി കാണുന്നവരും അതിലെ യുവ മോഡലുകളുടെ നഗ്നദൃശ്യങ്ങള്‍ അടങ്ങുന്ന നടുപേജ് പതിവായി ആസ്വദിക്കുകയും ചെയ്തിരുന്ന യുവാക്കളെയായിരുന്നു ഒരു വിഭാഗത്തില്‍ പെടുത്തിയത്. ഈ വിഭാഗക്കാര്‍ മാന്യന്മാരെന്ന വിശ്വസിക്കുന്നവരേക്കാള്‍ പങ്കാളിയുമായി അതിശക്തമായ ബന്ധം നില നിര്‍ത്തുന്നതായി കണ്ടെത്തുകയായിരുന്നു. 

ഇത്തരക്കാര്‍ക്ക് ലൈംഗികദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് കൊണ്ട് പങ്കാളിയോടുള്ള സ്‌നേഹം ഒട്ടും കുറയുന്നില്ലെന്നും എതിര്‍വിഭാഗത്തേക്കാള്‍ കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.

click me!