ചിക്കന്‍ കഴിക്കുന്നത് നല്ലതാണോ? ഉത്തരം ഇതാ ഇവിടെ...

By Web DeskFirst Published Apr 27, 2017, 9:00 AM IST
Highlights

ചിക്കന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണോ അതോ ദോഷഫലങ്ങളുണ്ടാക്കുമോ? ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. നോണ്‍-വെജിറ്റേറിയന്‍സ് ഏറെ ഇഷ്‌ടപ്പെടുന്ന ഭക്ഷണമാണ് ചിക്കന്‍ വിഭവങ്ങള്‍. ചിക്കന്‍ കഴിച്ചാല്‍ ആരോഗ്യത്തിന് ഗുണവുമുണ്ട് ദോഷവുമുണ്ട്. അമിതമായാല്‍ ചിക്കനും ആരോഗ്യത്തിന് ഹാനികരമാണ്. എന്നാല്‍ മിതമായി ചിക്കന്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് നല്ലതാണ്. ചിക്കനില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിലെ പേശികളുടെ വളര്‍ച്ചയ്‌ക്ക് ഏറെ ഗുണകരമാണ്. ചിലരില്‍ ദഹനപ്രശ്‌നങ്ങളുടെ ഭാഗമായി വിശപ്പില്ലായ്‌മ അനുഭവപ്പെടാറുണ്ട്. ഇത്തരക്കാര്‍ക്ക് ഏറ്റവും ഉത്തമമായ ഭക്ഷണമാണ് ചിക്കന്‍ സൂപ്പ്. ചിക്കനില്‍ അടങ്ങിയിട്ടുള്ള സിങ്ക് വിശപ്പ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അതുപോലെ ചിക്കനില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം, അസ്ഥികള്‍ക്കും പല്ലുകള്‍ക്കും നല്ല ബലമേകും. ചിക്കനില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. കുട്ടികളുടെ വളര്‍ച്ചയ്‌ക്ക് ആവശ്യമായ അമിനോ ആസിഡ് ചിക്കനില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഹോര്‍മോണ്‍ കുത്തിവെച്ച ചിക്കന്‍ ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും. അതുകൊണ്ട് ഹോര്‍മോണ്‍ കുത്തിവെയ്‌ക്കാത്ത നാടന്‍ കോഴി ഇറച്ചി തൊലികളഞ്ഞ് പാകം ചെയ്‌ത കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. അതുപോലെ എണ്ണയുടെ അമിതോപയോഗം ചിക്കനെ ശരീരത്തിന് ഹാനികരമായ ഭക്ഷണപദാര്‍ത്ഥമാക്കി മാറ്റും. ചിക്കന്‍ വറുത്തത് കഴിക്കാതിരിക്കുന്നതാണ് ഉത്തമം. എണ്ണ കുറച്ച് പാകം ചെയ്‌ത ചിക്കന്‍കറിയാണ് ശരീരത്തിന് ഗുണകരമാകുന്നത്.

click me!