സ്ത്രീകൾ ചോക്ലേറ്റ് കൂടുതൽ കഴിച്ചാൽ സംഭവിക്കുന്നത്

By Web TeamFirst Published Sep 22, 2018, 6:39 PM IST
Highlights

​ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഏറെ നല്ലതാണ്. ഗർഭപാത്രത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കുകയും ഗർഭസ്ഥ ശിശുവിന് കൂടുതൽ ആരോ​ഗ്യം കിട്ടാനും ഡാർക്ക് ചോക്ലേറ്റ് സഹായിക്കും .

ചോക്ലേറ്റ്‌ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചോക്ലേറ്റുകൾ. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ധാരാളം ഫോളിക്ക് ‌അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഇതിന് മുമ്പും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും  ഡാർക്ക് ചോക്ലേറ്റ് ഏറെ നല്ലതാണ്. ചോക്ലേറ്റ് വാങ്ങുമ്പോൾ കൊക്കോയുടെ അളവും മറ്റും പരിശോധിച്ച് ഉറപ്പു വരുത്തിയിട്ട് വേണം വാങ്ങേണ്ടത്. 

ചോക്ലേറ്റ് കഴിച്ചാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഇതിന് മുമ്പ് റിപ്പോർട്ടുകൾ വന്നിട്ടുണ്ടായിരുന്നു. ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ഗർഭധാരണ സമയത്ത് ഗർഭസ്ഥശിശുവിന്റെ സംരക്ഷണത്തിനും വളർച്ചയ്ക്കും പ്രയോജനം ചെയ്യും എന്നാണ് അറ്റ്ലാന്റയിലെ മാട്രിൺ-ഫെറ്റൽ മെഡിസിൻ സൊസൈറ്റി ഓഫ് 2016 പ്രീണഗൺ മീറ്റിംഗിൽ ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കിയത്. ​ഗ​ർഭധാരണ സാധ്യത കൂട്ടാൻ ഏറ്റവും നല്ലതാണ് ഡാർക്ക് ചോക്ലേറ്റെന്ന് കൺസൾട്ടന്റ് ​ഗെെനോക്കോളജിസ്റ്റ് ഡോ.രാജലക്ഷ്മി വാലാവാൽക്കർ പറയുന്നു. 

ഡാർക്ക് ചോക്ലേറ്റിൽ ധാരാളം ആർഗിൻ നൈട്രിക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. നൈട്രിക് ഓക്സൈഡ് രക്തയോട്ടം വർദ്ധിപ്പിക്കാൻ ഏറെ നല്ലതാണ്. ​ഗർഭപാത്രത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കുകയും ഗർഭസ്ഥ ശിശുവിന് കൂടുതൽ ആരോ​ഗ്യം കിട്ടാനും ഡാർക്ക് ചോക്ലേറ്റ് ഏറെ ​സഹായിക്കുമെന്നും ഡോ.രാജലക്ഷ്മി പറയുന്നു.  

​ഗർഭപാത്രത്തിൽ രക്തപ്രവാഹം വർദ്ധിക്കുമ്പോൾ  ഭ്രൂണത്തിന് മെച്ചപ്പെട്ട ആരോ​ഗ്യം കിട്ടാൻ ഡാർക്ക് ചോക്ലേറ്റ് ​സഹായിക്കും. ഇരുമ്പ്, കാത്സ്യം, സിങ്ക്, മാംഗനീസ്, പൊട്ടാസ്യം എന്നിവ ഡാർക്ക് ചോക്ലേറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഹോർമോൺ ബാലൻസ് നിലനിർത്താനും ബീജത്തിന്റെ എണ്ണം നിലനിർത്താനും ഡാർക്ക് ചോക്ലേറ്റ് മുന്നിലാണ്.  ലൈംഗികജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനും ഡാര്‍ക്ക് ചോക്ലേറ്റ് ഏറെ സഹായിക്കും. 

click me!