
ഓറഞ്ച് എല്ലാര്‍ക്കും ഇഷ്ടമുളള ഒരു പഴമാണ്. വിറ്റമിന്‍ സി യും സിട്രസും അടങ്ങിയ ഓറഞ്ചിന് ധാരാളം ഗുണങ്ങളുണ്ട്. സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ് ഓറഞ്ച്. ചിലര്‍ ഓറഞ്ചിന്‍റെ കുരു കളയുന്നതിന് പകരം കഴിക്കാറുണ്ട്.
എന്നാല്‍ ഓറഞ്ചിന്‍റെ കുരു കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്നും പറയാറുണ്ട്. അതേസമയം, ഓറഞ്ചിന്‍റെ കുരു അപകടക്കാരിയല്ല എന്നാണ് പുതിയ കണ്ടെത്തല്‍. മാത്രവുമല്ല, ഒരുപാട് ഗുണങ്ങളുളള ഒന്നുകൂടിയാണ് ഓറഞ്ചിന്‍റെ കുരു. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുളള ഓറഞ്ചിന്‍റെ കുരു നിങ്ങളുടെ ഡയറ്റിനെ സഹായിക്കും.
വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് ഓറഞ്ചിന്‍റെ കുരു. ഇത് ശരീരത്തിന്‍റെ മെറ്റാബോളിസത്തെ സഹായിക്കുകയും ചെയ്യും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ശരീരത്തിനെ കൂടുതല്‍ ബലപ്പെടുത്തും. ഓറഞ്ച് കഴിക്കുന്നത് വയറിനും ഉത്തമമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam