
അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. വേനൽക്കാലത്ത് അമിത വണ്ണം കുറയ്ക്കാന്‍ ഇവ കഴിക്കാം.
കരിക്കിൻവെള്ളം
വേനൽക്കാലത്ത് കുടിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു പാനീയമാണ് കരിക്കിൻവെള്ളം. ദാഹത്തെ ശമിപ്പിക്കുന്നതിനും പോഷകസന്തുലനം നേടുന്നതിനും കാലറികൾ കുറയ്ക്കുന്നതിനും ഈ പ്രകൃതിദത്ത പാനീയം സഹായിക്കും.
ഓറഞ്ച്
വൈറ്റമിൻ ‘സി’ യും പൊട്ടാസ്യവും ധാരാളമടങ്ങിയിട്ടുള്ള ഓറഞ്ചിന്റെ 80% ജലമാണ്. ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ഇത് കഴിക്കുകയും ചെയ്യാം. വേനല്‍ക്കാലത്ത് കഴിക്കാന്‍ നല്ലതാണ് ഓറഞ്ച്.
തണുപ്പിച്ച സലാഡും പഴങ്ങളും പച്ചക്കറികളും
പ്രോസസ്സുചെയ്ത കുക്കികൾ മാറ്റിവയ്ക്കുക. പകരം, ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിലുൾപ്പെടുത്തുക.
ഐസ് ടീ
ഐസ് ടീ അമിതവണ്ണം കുറയ്ക്കാന്‍ നല്ലതാണ്. കട്ടൻ ചായയോ ഗ്രീൻ ടീയോ കഴിക്കാം. ഇതിൽ പുതിനയിലല്ലെങ്കിൽ ചാമോമൈൽ ചേർക്കുകയും ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam